എയർഏഷ്യ ഇന്ത്യയ്ക്ക് 26 കോടി നഷ്ടം

Posted on: August 26, 2014

AirAsia-India-B

എയർഏഷ്യ ഇന്ത്യയ്ക്ക് ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 26 കോടി രൂപ നഷ്ടം. ജൂൺ 12 നാണ് ടാറ്റാ-എയർഏഷ്യ-ടെലസ്ട്ര ട്രേഡ്‌പ്ലേസ് സഖ്യസംരംഭമായ എയർഏഷ്യ ഇന്ത്യ സർവീസ് തുടങ്ങിയത്. ബംഗളുരുവിൽ നിന്ന് ഗോവ, ചെന്നൈ, കൊച്ചി റൂട്ടുകളിലായി എട്ടു ഫ്‌ളൈറ്റുകളാണ് ഒരു എ-320 വിമാനം ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്നത്. ജൂണിൽ 80 ശതമാനവും ജൂലൈയിൽ 69.8 ശതമാനവുമാണ് പാസഞ്ചർ ലോഡ് ഫാക്ടർ.

അടുത്തമാസം രണ്ടാമത്തെ എയർക്രാഫ്റ്റ് ലഭിക്കുന്നതോടെ ജയപ്പൂർ, ചണ്ഡിഗഡ് സർവീസുകളും ആരംഭിക്കും. ഡിസംബറോടെ കമ്പനി നഷ്ടമില്ലാതെ പ്രവർത്തിച്ചുതുടങ്ങാനാവുമെന്ന് സിഇഒ മിട്ടു ചന്ദാലിയ പറഞ്ഞു.