സെൽഫ് ചെക്കിൻ കിയോസ്‌ക്കുകളുമായി എയർ ഇന്ത്യ

Posted on: May 12, 2016

Air-India-check-in-counters

മുംബൈ : എയർ ഇന്ത്യ രാജ്യത്തെ 26 എയർപോർട്ടുകളിൽ സെൽഫ് ചെക്കിൻ കിയോസ്‌ക്കുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര വിമാനയാത്രക്കാർക്കു മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. മുംബൈ എയർപോർട്ടിൽ ഇത്തരത്തിലുള്ള രണ്ട് കിയോസ്‌ക്കുകൾ സ്ഥാപിച്ചുകഴിഞ്ഞു.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സെൽഫ് ചെക്കിൻ കിയോസ്‌ക്കുകളുണ്ടാകും. ചെക്കിൻ കൗണ്ടറുകളിലെ ദീർഘമായ കാത്തുനിൽപ്പ് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.