ബഹ്‌റിൻ ഇന്റർനാഷണൽ എയർഷോ 21 മുതൽ

Posted on: January 14, 2016

Bahrain-Air-show-Big-a

മനാമ : ബഹ്‌റിൻ ഇന്റർനാഷണൽ എയർഷോ ജനുവരി 21 മുതൽ 23 വരെ സക്കീർ എയർബേസിൽ നടക്കും. യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ തുടങ്ങി 34 രാജ്യങ്ങളിൽ സിവിൽ-മിലിട്ടറി ഡെലിഗേഷനുകൾ എയർഷോയിൽ പങ്കെടുക്കും. നൂറിലേറെ എയർക്രാഫ്്റ്റുകൾ എയർഷോയിലുണ്ടാകും.

സൗദി അറേബ്യൻ എയർലൈൻസ്, കുവൈറ്റ് എയർവേസ്, എമിറേറ്റ്‌സ്, ഖത്തർ എയർവേസ് ലോക്ക്ഹീൽഡ് മാർട്ടിൻ, റോൾസ് റോയ്‌സ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ എയർഷോയിൽ ഭാഗഭാക്കാകും. ഇന്ത്യ, സൗദി അറേബ്യ, തായ്‌വാൻ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളും എയർഷോയിലുണ്ടാകും.