അമൃതസർ – ദുബായ് സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: November 15, 2015

SpiceJet-Boeing-737-800-Big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് അമൃതസർ – ദുബായ് ഫ്‌ളൈറ്റ് സർവീസ് ആരംഭിച്ചു. ബോയിംഗ് ബി-737 എൻജി വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ദുബായ് ഉൾപ്പടെ ആറ് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കാണ് സ്‌പൈസ്‌ജെറ്റ് ഇപ്പോൾ സർവീസ് നടത്തുന്നത്. അമൃതസർ ഉൾപ്പടെ 8 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സ്‌പൈസ്‌ജെറ്റ് ദുബായിലേക്ക് സർവീസ് നടത്തുന്നുണ്ട്.