ഗൾഫ് എയർ 40-50 വിമാനങ്ങൾ വാങ്ങുന്നു

Posted on: October 18, 2015

Gulf-Air-Flight-big

ദുബായ് : ബഹ്‌റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ അടുത്ത ആറുമാസത്തിനുള്ളിൽ 40-50 വിമാനങ്ങൾ വാങ്ങും. പുതിയ കാബിൻ ക്ലാസോടു കൂടിയ വിമാനങ്ങൾ ദീർഘദൂര സർവീസുകൾ ലക്ഷ്യമിട്ടാണ് ഓർഡർ ചെയ്തിട്ടുള്ളത്.

മൂന്നു വർഷമായി തുടരുന്ന പുനസംഘടനയുടെ വെളിച്ചത്തിൽ 2016 ടെ കടബാധ്യതകളില്ലാത്ത വിമാനക്കമ്പനിയായി ഗൾഫ് എയർ മാറും. ഇപ്പോൾ 26 രാജ്യങ്ങളിലെ 40 നഗരങ്ങളിലേക്ക് ഗൾഫ്എയർ സർവീസുണ്ട്. 28 എയർക്രാഫ്റ്റുകളാണ് ഫ്‌ലീറ്റിലുള്ളത്.

TAGS: Bahrain | Gulf Air |