മലേഷ്യ എയർലൈൻസിൽ ഡിസ്‌കൗണ്ട്

Posted on: December 1, 2013

malaysia-airlines

 

വർഷാന്ത്യം പ്രമാണിച്ച് മലേഷ്യയുടെ ഫൈവ് സ്റ്റാർ നാഷണൽ വിമാനകമ്പനിയായ മലേഷ്യ എയർലൈൻസ് പ്രത്യേക ഡിസ്‌കൗണ്ടുകൾ
പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ രണ്ടുവരെ നടത്തുന്ന ബുക്കിംഗുകൾക്കാണ്
ഡിസ്‌കൗണ്ട്. ഇക്കോണമി ക്ലാസിൽ 25 ശതമാനം വരെയാണ് ഇയർ എൻഡ് സ്‌പെഷ്യൽസ് (യെസ്) എന്ന പേരിലറിയപ്പെടുന്ന ഡിസ്‌കൗണ്ട്.

ഇന്ത്യയിൽ നിന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ, നോർത്ത് ഏഷ്യ, സൗത്ത് ഏഷ്യ,
മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, നോർത്ത് അമേരിക്ക, യൂറോപ്പ്
എന്നിവിടങ്ങളിലേക്ക് ഈ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് കമ്പനിയുടെ റീജിയണൽ സീനിയർ വൈസ് പ്രസിഡന്റ് അസഹർ ഹമീദ് വെളിപ്പെടുത്തി.
ഇന്ത്യയിൽ നിന്ന് കോലാലമ്പൂരിലേക്ക് റിട്ടേൺ മടക്കയാത്രയടക്കം 15,752 രൂപയാണ് ഈടാക്കുക.

ന്യൂഡൽഹിയിൽ നിന്ന്  ബാങ്കോക്കിലേക്കും തിരിച്ചുമായി 18,948 രൂപയാണ് നിരക്ക്. സിംഗപ്പൂർ, ഹോങ്കോങ് യാത്രകൾക്ക്   മടക്ക ടിക്കറ്റടക്കം
യഥാക്രമം 16846 രൂപയും 21166 രൂപയുമായിരിക്കും നിരക്ക്. ചൈനയിലേക്കും
ജപ്പാനിലേക്കുമുള്ള യാത്രകൾക്കും ഡിസ്‌കൗണ്ടുണ്ട്.

ബീജിങ്ങിലേക്ക് മടക്ക യാത്രയടക്കം 27,678 രൂപയാണ്.
ടോക്കിയോ യാത്രയ്ക്ക്  മടക്ക ടിക്കറ്റടക്കം 29,798 രൂപ നൽകിയാൽ മതി.
സിഡ്‌നി, ഓക്‌ലാൻഡ് യാത്രകൾക്ക് 38,005 രൂപയും 47,893 രൂപയുമാണ്. മടക്ക ടിക്കറ്റടക്കമുള്ള നിരക്ക്.