ഓള്‍ട്ടോയും ബി എസ് 6 നിരയില്‍

Posted on: April 24, 2019


ന്യൂഡല്‍ഹി : മാരുതി സുസുകി എന്‍ട്രി-ലെവല്‍ ഹാച്ബാക് കാറായ ഓള്‍ട്ടോയ്ക്ക്, പുതിയ ബിഎസ്-6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന പതിപ്പ് അവതരിപ്പിച്ചു.

നിലവിലെ മോഡലിനെക്കാള്‍ 30,000 രൂപയെങ്കിലും കൂടുതലാണ് പുതിയ വേരിയന്റുകള്‍ക്ക്.
ആന്റി-ലോക്ക് ബ്രേക്കിംഗ് (എബിഎസ്), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ പുതിയ സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തി. 2.93 ലക്ഷം. 3.5 ലക്ഷം, 3.71 ലക്ഷം എന്നിങ്ങനെ ഷോറൂം വില (ഡല്‍ഹി)യുള്ള 3 വേരിയന്റുകളാണുള്ളത്. 22.05 കിലോമീറ്ററാണു കമ്പനി അവകാശപ്പെടുന്ന ഇന്ധന ക്ഷമത.

ഇക്കൊല്ലം ആദ്യം ഓള്‍ട്ടോ കെ 10 മോഡലിനും ബി എസ് 6 പതിപ്പ് അവതരിപ്പിച്ചിരുന്നു.

TAGS: Aulto | Maruthi-Aulto |