ഹോണ്ടയുടെ 2019 ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിക്കുന്നു

Posted on: April 11, 2019

ന്യൂഡല്‍ഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ 2019 ആഫ്രിക്കന്‍ ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിക്കുന്നു. ദൂരവും സാഹചര്യവും കാലാവസ്ഥയും ബാധിക്കാത്ത 2019 ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിള്‍ അവിസ്മരണീയ അനുഭവം പകരുന്ന തരത്തിലാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഗ്ലിന്റ് വേവ് ബ്ലു മെറ്റാലിക്കിലുള്ള മോട്ടോര്‍സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറും വീല്‍ റിമ്മുകളും ഗോള്‍ഡന്‍ നിറത്തിലുള്ളതാണ്.

2017ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതു മുതല്‍ ആഫ്രിക്ക ട്വിന്‍ ഡിമന്‍ഡ് നിലനിര്‍ത്തുന്നുണ്ടെന്നും ഇന്ത്യയിലെ സാഹസ പ്രിയര്‍ക്ക് ആദ്യമായി വിപ്ലവകരമായ ഡിസിടി അനുഭവിക്കാനായെന്നും മികച്ച പ്രകടനത്തില്‍ വളരെ സംതൃപ്തരാണെന്നും എവിടെ വേണമെങ്കിലും പോകാം എന്ന ആവേശമാണ് ആഫ്രിക്ക ട്വിന് പകരുന്നതെന്നും അതിന്റെ പുതുമയേറിയ പ്രകടനം ഒരടി കൂടി മുന്നോട്ടു കൊണ്ടു പോകുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഇന്ത്യയിലെ 22 നഗരങ്ങളിലുള്ള ലോകോത്തര ഔട്ട്‌ലെറ്റുകളായ വിങ് വേള്‍ഡിലൂടെ 2019 ആഫ്രിക്ക ട്വിന് ബുക്ക് ചെയ്യാം. ഹോണ്ടയുടെ Honda2WheelersIndia.com സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഡ്യുവല്‍ ക്ലച്ച് ട്രാന്‌സ്മിഷന്‍ (ഡിസിടി) ഉപയോഗിക്കുന്നതിനാല്‍ ആഫ്രിക്ക ട്വിന്നില്‍ ക്ലച്ച് മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ല. ഓട്ടോമാറ്റിക്ക് ഷിഫ്റ്റിങ് ആവേശം കൂട്ടുന്നു. പാരലല്‍ ട്വിന്‍ 999.11സിസി എഞ്ചിനാണ് വാഹനത്തിനുളളത്. 7500 ആര്‍പിഎമ്മില്‍ 87.7 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 93.1 എന്‍എം ടോര്‍ക്കും ശക്തിയണ് പകരുന്നത്. ഏത് ഓഫ് റോഡ് വെല്ലുവിളികളും നേരിടാനുള്ള കരുത്ത് ഹോണ്ടയുടെ ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിനുണ്ട്.

2019 ആഫ്രിക്കന്‍ ട്വിന്നിന് 13.5 ലക്ഷമാണ് വില (എക്‌സ്‌ഷോറൂം, ഡല്‍ഹി).