പോർഷെ 911 ജിടി2 ആർഎസ് ബുദ്ധ സർക്യൂട്ടിൽ ലാപ്പ് റെക്കോഡ് ഭേദിച്ചു

Posted on: March 25, 2019

ന്യൂഡൽഹി : ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ പോർഷെ ഇന്ത്യ സംഘടിപ്പിച്ച റേസിൽ സ്ട്രീറ്റ്-ലീഗൽ കാറുകൾക്ക് വേണ്ടി നരെയ്ൻ കാർത്തികേയൻ പുതിയ ലാപ്പ് റെക്കോഡ് സൃഷ്ടിച്ചു. കഴിഞ്ഞ വർഷം നവംബറിൽ 911 ജിടി2 ആർഎസ് ൽ ട്രാക്കിൽ നേടിയ വേഗമേറിയ ലാപ് ടൈമാണ് ഇന്ത്യയിലെ ആദ്യ എഫ്1 ഡ്രൈവറായ അദ്ദേഹം മറികടന്നത്. കഴിഞ്ഞ ദിവസം നടന്ന റേസിൽ നരെയ്ൻ പോർഷെ 911 ജിടി2 ആർഎസ് ലാണ് കൂടുതൽ വേഗത സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏക എഫ്‌ഐഎ സർട്ടിഫൈഡ് ട്രാക്കിൽ വെറും 2 മിനിറ്റ് 00.266 സെക്കൻഡുകൾ കൊണ്ടാണ് 5.14 കിലോമീറ്റർ അദ്ദേഹം പൂർത്തിയാക്കിയത്.

നരെയ്‌ന്റെ ഏറ്റവും മികച്ച മുൻ റെക്കോഡ് ലാപ് ടൈമായ 2 മിനിറ്റ് 07.629 ന്റെ റെക്കോഡാണ് 7.363 സെക്കൻഡുകൾ കൊണ്ട് പുതിയ റെക്കോഡ് ലാപ് ടൈമിലൂടെ ഭേദിച്ചിരിക്കുന്നത്. എഫ്‌ഐഎ അംഗമായ ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ സമയം അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഓട്ടോമൊബൈൽ ബ്രാൻഡ് പോർഷെയാണെന്ന് സ്ഥാപിക്കുകയാണ് ഈ റെക്കോഡെന്ന് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി നരെയ്ൻ കൈവരിച്ച നേട്ടത്തെക്കുറിച്ച് പറഞ്ഞു. കുറച്ച് മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ പോർഷെ 911 ലാപ് റെക്കോഡ് ഭേദിക്കുന്നത്. അസാധാരണമായ 700 വു കരുത്തും 2500 ൃുാ മുതൽ 4500 ൃുാ വരെ 750 ചാ പരമാവധി ടോർക്കും സഹിതമുള്ള 911 ജിടി2 ആർഎസ് വിപണിയിലെ ഏറ്റവും വേഗമേറിയ 911 ആണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് വ്യക്തമാക്കുകയാണ്.

ഈ നേട്ടം കൈവരിച്ച നരെയ്‌നെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. റേസ് ട്രാക്കിലുള്ള ഉയർന്ന വൈകാരികതലമുള്ള സ്‌പോർട്ട്‌സ് കാറുകൾ നിർമ്മിക്കുന്നതിനുള്ള പോർഷെയുടെ കാര്യപ്രാപ്തി യഥാർഥത്തിൽ വ്യക്തമാകുക കൂടിയാണ് ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.

ഒപ്റ്റിമൽ സാഹചര്യങ്ങളിൽ, 2.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിലേക്ക് 1470 കിലോഗ്രാം ഭാരമുള്ള രണ്ട് സീറ്റുള്ള വാഹനത്തെ അതിവേഗം എത്തിക്കാൻ 3.8 ലിറ്റർ ശേഷിയുള്ള ബൈടർബോ ഫ്‌ളാറ്റ് എൻജിന് കഴിയും. ആദ്യമായി 911 ജിടി2 ആർഎസ് ൽ അവതരിപ്പിച്ചിരിക്കുന്ന മോട്ടോർ സ്‌പോർട്ടിലെ നൂതനാശയമായ പോർഷെ ഡോപ്പെൽകപ്ലംഗിന്റെ (പിഡികെ) ആനുകൂല്യം റെക്കോഡ് സൃഷ്ടിക്കുമ്പേങറ്റ നരെയ്ൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന പെർഫോമൻസുള്ള എൻജിൻ, ട്രാക്ഷനെ തടസപ്പെടുത്താതെ, റിയർ ആക്‌സിലിലുള്ള ഓട്ടോമാറ്റിക്കായി സ്വിച്ച് ചെയ്യുന്ന സെവൻ-സ്പീഡ് ഗിയർ ബോക്‌സ് വഴി അതിന്റെ പവർ ട്രാൻസ്മിറ്റ് ചെയ്യുന്നു. സൂപ്പർ സ്‌പോർട്ട്‌സ് കാറുകൾ കൈവരിക്കുന്ന അതേ കോർണറിംഗ് വേഗതയും വാഹനത്തിനുണ്ട്. കുറ്റമറ്റ റേസിംഗ് ചേസിസ് ഉപയോഗിച്ച് ഹെർമൻ ടിൽക്ക് രൂപകൽപ്പന ചെയ്ത ട്രാക്കിന്റെ 16 ടേണുകളും 911 ഏഠ2 ഞട വരുതിയിലാക്കിയിട്ടുണ്ട്.

റേസ് ട്രാക്കിൽ സൂപ്പർ ഡൈനാമിക്‌സ് ലഭ്യമാക്കുന്ന ഉയർന്ന പെർഫോമൻസ് സ്‌പോർട്ട്‌സ് കാറിൽ പോർഷെയുടെ മോട്ടോർ സ്‌പോർട്ട് വൈദഗ്ധ്യം ഏകീകരിച്ചിരിച്ചിരിക്കുന്ന 911 ജിടി2 ആർഎസ് മറ്റേതൊരു പോർഷെ മോഡലിനെപ്പോലെ റോഡിലും വൈവിധ്യം പുലർത്തുന്ന കാറാണ്.