മെഴ്‌സിഡീസ് ബെൻസ് എഎംജി സി 43 4മാറ്റിക് കൂപ്പെ വിപണിയിൽ

Posted on: March 18, 2019

കൊച്ചി : മെഴ്‌സിഡീസ് ബെൻസിന്റെ പുതിയ എഎംജി സി 43 4മാറ്റിക് കൂപ്പെ വിപണിയിൽ അവതരിപ്പിച്ചു. മെഴ്‌സിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മാർടിൻ ഷ്വേങ്ക് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എഎംജി സി 43 4മാറ്റിക് കൂപ്പെ പുറത്തിറക്കി.

ഇരട്ട ഡോറുകളോടുകൂടിയ എഎംജി സി 43 4മാറ്റിക് കൂപ്പെയുടേത് 3 ലിറ്റർ വി6 ബൈടർബോ എൻജിൻ 287 കിലോ വാട്ട് കരുത്തും 520 എൻഎം ടോർക്കും പ്രദാനം ചെയ്യും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.7 സെക്കൻഡ് മതി. 75 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം) വില.