പിയാജിയോയുടെ മൈലേജ് രാജാ ക്യാംപയിൻ

Posted on: March 12, 2019

കൊച്ചി : പിയാജിയോ വെഹിക്കിൾസ് ആപ്പെ എക്‌സ്ട്രാ ത്രിചക്ര ചരക്ക് വാഹനങ്ങൾക്കായി മൈലേജ് കാ രാജാ ക്യാംപയിൻ തുടങ്ങി. ആപ്പെ എക്‌സ്ട്രാ എൽഡിഎക്‌സ്, ആപ്പെ എക്‌സ്ട്രാ എൽഡിഎക്‌സ് പ്ലസ്, ആപ്പെ എക്‌സ്ട്രാ ഡിഎക്‌സ് എന്നിവയാണ് പിയാജിയോ ആപ്പെ എക്‌സ്ട്രാ ശ്രേണിലുള്ളു വാഹനങ്ങൾ. ഡീസൽ, സിഎൻജി, എൽപിജി എന്നിവയിൽ ഓടുന്ന ഇവ ആറ് അടി, അഞ്ചര അടി, അഞ്ച് അടി ഡെക്ക് ലെങ്ങത്തുകളിൽ ലഭ്യമാണ്.

മൈലേജ് രാജാ ക്യാംപയിന്റെ ഭാഗമായി പഴയവ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി പിയാജിയോ നൽകുന്നു. കൂടാതെ ഇൻഷ്വറൻസ് സൗജന്യമാണ്. വാഹനത്തിന്റെ വിലയുടെ 95 ശതമാനം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കമ്പനി തന്നെ തരപ്പെടുത്തി കൊടുക്കുന്നതുമാണ്. ഇതിനെല്ലാം പുറമെ ആപ്പെ എക്‌സ്ട്രാ ഡീസൽ വാഹനം വാങ്ങുമ്പോൾ 42 മാസത്തെ സൂപ്പർ വാറണ്ടിയും ലഭ്യമാക്കുന്നു. ക്യാംപയിന്റെ ഭാഗമായി ഇടപാടുകാരുടെ യോഗങ്ങൾ, സൗജന്യ ചെക്കപ്പ് ക്യാമ്പുകൾ എന്നിവയും നടത്തുന്നുണ്ടെന്ന് പിയാജിയോ വെഹിക്കിൾസ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ) മലിൻഡ് കപൂർ പറഞ്ഞു.

TAGS: Piaggio |