ഹോണ്ട സിബിആര്‍ 650 ആര്‍ ബുക്കിംഗ് തുടങ്ങി

Posted on: February 20, 2019

കൊച്ചി : ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സിബിആര്‍ 650 ആര്‍ – ന് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചു. നിലവിലുള്ള സിബിആര്‍ 650 എഫിന് പകരമായാണ് സിബിആര്‍ 650 ആര്‍ എത്തുന്നത്. ബുക്കിംഗിന് 15,000 രൂപ നല്‍കിയാല്‍ മതിയാകും. എട്ടു ലക്ഷം രൂപയ്ക്കു താഴെയാകും വില. ഗ്രാന്‍ഡ് പ്രിക്സ് റെഡ്, മാറ്റ് ഗപൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളില്‍ രണ്ടു പതിപ്പുകള്‍ ലഭ്യമാണ്.

സി ബി 300 ആര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി രണ്ടാഴ്ചയ്ക്കുള്ളിലാണ് സിബിആര്‍ 650 ആര്‍ ഇന്ത്യയില്‍ പുറത്തിറക്കുതെ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

ശക്തമായ 649 സിസി ലിക്വിഡ് കൂളര്‍ ഫോര്‍-സിലണ്ടര്‍, ഡിഒഎച്ച്സി 16- വാല്‍വ് എന്‍ജിനുമായാണ് സിബിആര്‍ 650 ആര്‍ എത്തുന്നത്. പഴയ സിബിആര്‍ 650 എഫിനെ അപേക്ഷിച്ച് ആറു കിലോഗ്രാം ഭാരക്കുറവുണ്ട് സിബിആര്‍ 650 ആറിന്റെ ചേസിസിന്. മഴ, വെയില്‍ അന്തരീക്ഷങ്ങളിലും മികച്ച കണ്‍ട്രോള്‍ വാഹനത്തിനു ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തെ 22 നഗരങ്ങളിലെ ഹോണ്ട് വിംഗ് വേള്‍ഡ് ഡീലര്‍മാരുടെ അടുത്ത് ബുക്ക് ചെയ്യാം. കേരളത്തില്‍ കൊച്ചിയിലെ ഇവിഎം ഓട്ടോമൊബൈല്‍സില്‍ ബുക്കിംഗ് നടത്താം.

TAGS: Honda CBR 650R |