മഹീന്ദ്ര എക്‌സ് യു വി 300 വിപണിയില്‍

Posted on: February 15, 2019

മുംബൈ : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ എക്‌സ് യു വി 300 വിപണിയിലിറക്കി. പ്രീമിയം മോഡലായ എക്‌സ് യു വി 500 ന്റെ ചെറുരൂപമാണിത്. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാം.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്ക് എക്‌സ് യു വി 300 ലഭ്യമാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും. പെട്രോളില്‍ ലിറ്ററിന് 17 കിലോമീറ്ററും ഡീസലില്‍ 20 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8 എന്നീ വകഭേദങ്ങളില്‍ ആറ് നിറങ്ങളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. പെട്രോള്‍ വാഹനങ്ങള്‍ക്ക് 7.90 ലക്ഷത്തിലും ഡീസല്‍ വാഹനങ്ങള്‍ക്ക് 8.49 ലക്ഷത്തിലുമാണ് വില ആരംഭിക്കുന്നത്.