ഹോണ്ട ടൂവീലേഴ്‌സിന്റെ ദേശീയ റോഡ് സുരക്ഷാവാരത്തിന് തുടക്കം

Posted on: February 6, 2019

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ദേശീയ റോഡ് സുരക്ഷാ വാരം 2019ന് (ഫെബ്രുവരി 10വരെ) തുടക്കം കുറിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേയ്‌സ് മന്ത്രാലയത്തിന്റെ സഡക് സുരക്ഷാ ജീവന്‍ രക്ഷാ എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് ഹോണ്ടയുടെ ഹെല്‍മറ്റ്ഓണ്‍ ലൈഫ്ഓണ്‍ സന്ദേശം പ്രചരിപ്പിക്കും.

റോഡ് സുരക്ഷാ അവബോധം ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ട 986 ഡീലര്‍മാരിലും നാല് ഉല്പാദന യൂണിറ്റുകളിലും 16 സോണല്‍ ഓഫീസുകളിലും അഞ്ച് മേഖല ഓഫീസുകളിലും ഹെഡ് ഓഫീസിലും സേഫ്റ്റി റൈഡിംഗ് പ്രതിജ്ഞ എടുപ്പിച്ചു. ഇന്ത്യയിലുടീളമുള്ള 5800ലധികം വരുന്ന നെറ്റ്‌വര്‍ക്കിന്റെയും വിദ്യാഭ്യാസ സ്ഥപനങ്ങളുടെയും കോര്‍പറേറ്റുകളുടെയും സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് 13 ട്രാഫിക് പാര്‍ക്കുകളിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് സുരക്ഷാ അറിവുകള്‍ പകരും.

വടക്കു മുതല്‍ തെക്കുവരെയുള്ള ടൂവീലര്‍ റൈഡര്‍മാര്‍ക്കായി ഹോണ്ട പ്രത്യേക പരിശീലനവും സെഷനുകളും നടത്തും. ജയ്പൂരില്‍ മൂന്നു ദിവസത്തെ റോഡ് സേഫ്റ്റി കാര്‍ണിവലും ആലപ്പുഴയില്‍ സേഫ്റ്റി സ്‌കൂട്ടര്‍ റാലിയും സംഘടിപ്പിക്കും. ഭോപാലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേഫ് സൈക്കിളിംഗ് വര്‍ക്ക്‌ഷോപ്പും പൂനെയിലെ സുരക്ഷാ ബോധവല്‍ക്കരണവും കൊല്‍ക്കത്തയിലെ റോഡ് സുരക്ഷാ പ്രമോഷനുമെല്ലാം വാരാഘോഷത്തിന്റെ ഭാഗമായി നടത്തും.

ദേശീയ സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണത്തിന് ഈ വര്‍ഷം ആദ്യം തുടക്കം കുറിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സുരക്ഷാ വാരം ആചരിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

TAGS: Honda |