മെര്‍സിഡീസ്-ബെന്‍സ് ബ്രാന്‍ഡ് ടൂറിന് തുടക്കം

Posted on: February 4, 2019

കൊച്ചി : ബ്രാന്‍ഡ് ടൂര്‍ 2019 ന് മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യ ഗുജറാത്തിലെ ഗാന്ധിധാമില്‍ തുടക്കം കുറിച്ചു. ഇത് മൂന്നാം തവണയാണ് മെര്‍സിഡീസ്-ബെന്‍സ് ബ്രാന്‍ഡ് ടൂര്‍ സംഘടിപ്പിക്കുന്നത്. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ബ്രാന്‍ഡ് ടൂര്‍ വാരണാസി, അമരാവതി, പാനിപ്പട്ട്, അമൃതസര്‍, തിരുപ്പൂര്‍ എന്നീ നഗരങ്ങളെയാണ് സ്പര്‍ശിക്കുക.

ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും കാറുകള്‍ ബുക്ക് ചെയ്യുന്നതിനുമുള്ള അവസരം, വായ്പ ലഭ്യമാക്കല്‍ എന്നിവയെല്ലാം സാദ്ധ്യമാണ്. മെര്‍സിഡീസ്-ബെന്‍സിന്റെ പ്രധാന മോഡലുകളുമായുള്ള ബ്രാന്‍ഡ് ടൂര്‍ ഒരു ഷോറൂമിന്റെ ഗുണം ചെയ്യുമെന്ന് മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മാര്‍ടിന്‍ ഷ്വേങ്ക് പറഞ്ഞു.

TAGS: Brand Tour |