സ്റ്റീല്‍ ബേര്‍ഡ് ഇരുചക്രവാഹന ടയറുകള്‍ അവതരിപ്പിച്ചു

Posted on: January 29, 2019

കൊച്ചി : സ്റ്റീല്‍ ബേര്‍ഡ് ഇന്റര്‍നാഷണല്‍ ഇരുചക്രവാഹന ടയറുകളുടെ വിപുലമായ ശ്രേണി കേരളത്തില്‍ അവതരിപ്പിച്ചു. റിവോള്‍വ്, ഓര്‍ബിറ്റ്, ഇന്‍ഫിനിറ്റി, റേഞ്ചര്‍, ഫെറോ, വോയേജര്‍ എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയില്‍, സ്റ്റീല്‍ ബേര്‍ഡ്, ഇരുചക്രവാഹനങ്ങള്‍ക്കും ഇ – വാഹനങ്ങള്‍ക്കുമുള്ള ടയറുകളും ട്യൂബുകളും അവതരിപ്പിച്ചതിന് ശേഷം ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദീര്‍ഘായുസ് ആണ് സ്റ്റീല്‍ ബേര്‍ഡ് ടയറുകളുടെയും ട്യൂബുകളുടെയും പ്രത്യേകത. നഗരത്തിലെയും ഗ്രാമങ്ങളിലെയും ഉപഭോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തവയാണ് സ്റ്റീല്‍ ബേര്‍ഡ് ഉത്പന്നങ്ങള്‍ എന്ന് സ്റ്റീല്‍ ബേര്‍ഡ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാനവ് കപൂര്‍ പറഞ്ഞു.

TAGS: Steel Bird |