ടാറ്റാ ഹാരിയർ കേരള വിപണിയിൽ

Posted on: January 24, 2019

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ എസ് യു വിയായ ഹാരിയർ കേരള വിപണിയിൽ അവതരിപ്പിച്ചു. 12.69 ലക്ഷം രൂപ മുതലാണ് ഹാരിയറിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. ഇംപാക് ട് 2.0 ഡിസൈൻ, മികച്ച കണക് ടിവിറ്റിയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ഫീച്ചറുകൾ ജാഗ്വർ ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോം തുടങ്ങിയ സവിശേഷതകൾ ഹാരിയറിനെ വ്യത്യസ്തമാക്കുന്നു.

ഓപ്ടിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാഹനം ദുർഘടമായ പാതകളിലും സുഖകരമായ ഡ്രൈവിംഗ് അനുഭവം നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പേട്കർ പറഞ്ഞു.

ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും പ്രീമിയം ഉത്പന്നമാണ് ഹാരിയറെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് മോഹൻ സർവർക്കർ പറഞ്ഞു.

TAGS: Tata Harrier |