എനിയോസ് ഹോണ്ട എന്‍ജിന്‍ ഓയില്‍

Posted on: January 24, 2019

കൊച്ചി : ജെഎക്‌സ് നിപ്പോണ്‍ ടൂ ലൂബ്രിക്കന്റ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ എനിയോസ് ഹോണ്ട എന്‍ജിന്‍ ഓയില്‍ അവതരിപ്പിക്കുന്നു. ഹോണ്ടയുടെ വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിക്ക് വേണ്ടി പ്രത്യേകമായി ഒരുക്കിയിട്ടുള്ളതാണ് എനിയോസ് ഹോണ്ട ഓയില്‍.

ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്കു വേണ്ടിയുള്ള ബൈക്കര്‍സ് ഓയില്‍, ഹോണ്ട സ്‌കൂട്ടറുകള്‍ക്കായുള്ള സ്‌കൂട്ടര്‍സ് ഓയില്‍ എന്നിങ്ങനെ രണ്ടു വേരിയന്റില്‍ ലഭ്യമാണ്. പുതിയ ഓയില്‍ ജനുവരി അവസാനത്തോടെ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. ബൈക്കര്‍സ് ഓയില്‍ 272 രൂപയ്ക്കും (800മില്ലി), 341 രൂപയ്ക്കും (ഒരു ലിറ്റര്‍) ലഭ്യമാകും. സ്‌ക്കൂട്ടര്‍സ് ഓയിലിന്റെ 800 മില്ലി പാക്കിന് 286 രൂപയാണ്.

ജെഎക്‌സ് നിപ്പോണ്‍ ടൂ ലൂബ്രിക്കന്റ്‌സ് ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ അവതരിപ്പിക്കുന്ന എനിയോസ് ഹോണ്ട എന്‍ജിന്‍ ഓയില്‍ ഹോണ്ട ടൂ വീലറുകള്‍ക്കു മാത്രമായുള്ളതാണെന്നും ടൈഡ് വാട്ടര്‍ ഓയിലിന്റെ നെറ്റ്‌വര്‍ക്കിലൂടെ രാജ്യം മുഴുവന്‍ ഉല്പന്നം വിതരണം ചെയ്യുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ്, സീനിയര്‍ വൈസ് പ്രസിഡന്റ് പ്രദീപ് പാണ്ടെ പറഞ്ഞു.