നിസ്സാന്‍ കിക്‌സ് വിപണിയില്‍

Posted on: January 23, 2019


ചെന്നൈ : നിസ്സാന്‍ പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം (എസ് യു വി) ആയ കിക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.55 ലക്ഷം മുതല്‍ 14.65 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത കിക്‌സിനെ ഇന്റലിജന്റ് എസ് യു വി എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്. 1.5 ലിറ്ററാണ് എന്‍ജിന്‍ ശേഷി. പെട്രോളിന് 14.23 കിലോമീറ്ററും ഡീസലിന് 20.45 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുകി എസ് – ക്രോസ് എന്നിവയുമായാണ് നിസ്സാന്‍ കിക്‌സ്  മത്സരിക്കുക. ഇന്ത്യയില്‍ ആദ്യമായി കിക്‌സിനായി സബ്‌സിക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുകയാണ് നിസ്സാന്‍. പ്രതിമാസ ഫീസ് നിരക്കില്‍ വാഹനം സ്വന്തമാക്കാനുള്ള അവസരമാണ് പ്രത്യേക പാക്കേജിലൂടെ ഒരുക്കുന്നത്.