കേരളത്തില്‍ ടാറ്റാ മോട്ടോഴ്‌സിന് മികച്ച വളര്‍ച്ച

Posted on: January 19, 2019

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന് കൊച്ചിയില്‍ മാത്രം 125 ശതമാനം വളര്‍ച്ച.  2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ 58 ശതമാനം വളര്‍ച്ചയാണ് ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കിയത്.

വില്പനനയിലും, വില്പനാന്തര സേവനത്തിലും രാജ്യത്തുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ സന്തുഷ്ടരാണെന്നും, ഇന്ത്യയിലെ മൊത്തം വാഹന വില്പനയിലെ 8 ശതമാനം കൈയ്യാളുന്ന കേരളം പ്രധാന വിപണിയാണെന്നും, ടാറ്റാ പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് എസ്എന്‍ ബര്‍മന്‍ വ്യക്തമാക്കി.

രാജ്യത്തുടനീളം ഇപ്പോള്‍ 759 ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ 50 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തില്‍ മൊത്തം 2000 ഔട്ട്‌ലെറ്റുകള്‍ എന്ന ലക്ഷ്യമാണ് ടാറ്റാ മുന്നോട്ടുവെക്കുന്നത്.

TAGS: Tata Motors |