ടാറ്റാ മോട്ടോഴ്‌സ്‌ ഇ – കൊമേഴ്‌സ് എക്‌സ്പീരിയന്റല്‍ എക്‌സ്‌പോ

Posted on: January 16, 2019


ന്യൂഡല്‍ഹി : ടാറ്റാ മോട്ടോഴ്‌സ്‌  ഇ – കൊമേഴ്‌സ് ഇന്‍ഡസ്ട്രിയുടെ ആദ്യ എക്‌സ്പീരിയന്റല്‍ എക്‌സ്‌പോയില്‍ പൂര്‍ണമായി നിര്‍മിച്ച, ഉപയോഗത്തിന് തയ്യാറായ 13 വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിക്ക് മാത്രമായി വികസിപ്പിച്ചെടുത്ത, ഹബ്-ടു-ഹബ്-ടു-സ്‌പോക്ക് ഗതാഗതം, എന്‍ഡ്-ടു-എന്‍ഡ് ഡെലിവറി തുടങ്ങിയ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായി പരിഹാരം കാണുന്ന തരത്തിലുള്ള വൈവിധ്യമാര്‍ന്ന മോഡലുകളാണ് ടാറ്റാ  എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഗുരുഗ്രാമിലെ ദേവിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇ കൊമേഴ്‌സ് എക്‌സ്‌പോ 2019 ല്‍ എസ് സി ഐ, ഐഎല്‍സിവി, എം എച്ച് സി വി എന്നീ വിഭാഗങ്ങളിലെ ഏറ്റവുമധികം വിറ്റഴിച്ച വകഭേദങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ സമഗ്രമായ ആവശ്യകതകള്‍ വിശകലനം ചെയ്ത്, ഉപഭോക്താക്കളുടെ ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടാറ്റാ മോട്ടോഴ്‌സ്‌ 
ഈ വാഹനങ്ങളുടെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്. എയ്‌സ് പ്ലാറ്റ്‌ഫോമില്‍ ഇ-കൊമേഴ്‌സ് സാധനങ്ങള്‍ക്കായുള്ള എയ്‌സ് ഡെലിവറി വാന്‍, ഇസി കൊമേഴ്‌സ് പാക്കേജുകള്‍ക്കുള്ള എയ്‌സ് സിപ് പാനല്‍ വാന്‍, വമ്പന്‍ സാമഗ്രികളുടെ ഗതാഗതത്തിനായി സൂപ്പര്‍ എയ്‌സ് മിന്റ്  എക്‌സ് പി എസ്‌ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഹബ്-ടു-സ്‌പോക്ക് ഗതാഗത ആവശ്യകതകള്‍ക്കായി പുറത്തിറക്കിയ അള്‍ട്ര ട്രക്കുകള്‍, കമ്പനിക്ക് ഗണ്യമായ വളര്‍ച്ച നേടിയെടുത്ത ലൈറ്റ്, ഇടത്തരം വാണിജ്യ വാഹനങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശക്തവും, ആധുനികവും ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതുമായ ടര്‍ബോട്രോണ്‍ എന്‍ജിനാണ് അള്‍ട്രാ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രകടനം, വിശ്വാസ്യത, ഓപ്പറേറ്റിംഗ് ഇക്കണോമിക്‌സ് എന്നിവയെപ്പറ്റിയുള്ള കൃത്യമായ അളവുകള്‍ നല്‍കുന്ന ഇവ ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഒ ടി പി ലോക്ക്, സിസിടിവി ക്യാമറകള്‍, ലോഡ് സെന്‍സറുകള്‍, ടെലിമാറ്റിക്‌സ് സിസ്റ്റം മുതലായ ഏറ്റവും നൂതനമായ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതാണ്.

അള്‍ട്രാ 1518/53, 24 എഫ് ടി എം എസ് കണ്ടെയ്‌നര്‍, അള്‍ട്രാ 1014/45 20എഫ് ടി എം എസ് കണ്ടെയ്‌നര്‍, അള്‍ട്രാ 1014/45 20 എഫ് ടി എം എസ് റീഫെര്‍ , മൂന്നുവശവും തുറക്കുവാന്‍ സാധിക്കുന്ന 1518/53എം എസ് കണ്ടെയ്‌നര്‍, എല്‍പി ടി 1412/48, 22 എഫ് ടി എം എസ് കണ്ടെയ്‌നര്‍, എസ് എഫ് സി 407/33, 10 എഫ് ടി എം എസ് കണ്ടെയ്‌നര്‍ തുടങ്ങിയ വാഹന നിര എഫ് എം സി ജി, കാര്‍ഷിക ഉത്പന്നങ്ങള്‍, ഇ കോമേഴ്സ്, വ്യാവസായിക സംബന്ധമായ ചരക്കുകള്‍, വാഹന സാമഗ്രികള്‍, ബീവറേജ്സ് ഉത്പന്നങ്ങള്‍, മരുന്നുകള്‍ മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ചരക്കു നീക്കത്തിന് വളരെ അനുയോജ്യമാണ്. .

ഹബ്-ടു-ഹബ് ഗതാഗത ആവശ്യങ്ങള്‍ക്കായി, എം എച്ച് സി വി പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും പൂര്‍ണമായി നിര്‍മ്മിച്ച വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിക്ക് മാത്രമായി നിര്‍മ്മിച്ച ഈ വാഹനങ്ങള്‍ എല്‍ പി ടി 1613/52 ലെ 24  എഫ്  ടി റഫ്രിജറേറ്റഡ്  കണ്ടെയ്‌നര്‍, എല്‍ പി ടി 2518/68 ന് 32 ഫ്രെയിം റഫ്രിജറേറ്റര്‍ കണ്ടെയ്‌നര്‍ തുടങ്ങിയവ ശീതീകരിച്ച് സൂക്ഷിക്കേണ്ട ഫ്രോസണ്‍ ഫുഡ്‌സ്, ഐസ്‌ക്രീം, ഡയറി പ്രോഡക്റ്റ്‌സ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഫാര്‍മ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉതകുന്നതാണ്.

സിഗ് ന 2818/68 എ എംടി വാഹനത്തില്‍ 31 ഫോര്‍ട്ട് എം എസ് കണ്ടെയ്‌നര്‍ ആധുനിക ഫ്യൂവല്‍തെഫ്റ്റ്, ഡിജിറ്റല്‍ലോക്‌സ്, റിവേഴ്‌സ് പാര്‍ക്കിങ്, ഇന്‍-കണ്ടെയ്‌നര്‍ ക്യാമറകള്‍, ലോഡ് സെന്‍സര്‍സ് , ഡോര്‍ തുറക്കുന്ന സെന്‍സറുകള്‍, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍, ഹില്‍സ്റ്റാര്‍ എയ്ഡ് തുടങ്ങിയ നൂതന സവിശേഷതകളുമുണ്ട്. ഡ്രൈവിംഗ് ആനന്ദവും സുഖകരവുമാണ്. എല്‍ പി ടി 1618/68, 32 എഫ്ടി  എം എസ്‌കണ്ടെയ്‌നര്‍ ടാറ്റ 5.0 ലി 4 സിലിണ്ടര്‍ ടര്‍ബോട്രോണ്‍ എഞ്ചിനാണ് കരുത്തു പകരുന്നത്. ഇക്കണോമി ഷിപ്‌മെന്റ്‌സ്, ഓട്ടോ പാര്‍ട്ട്‌സ്, ടയറുകള്‍, അഗ്രി ഉത്പന്നങ്ങള്‍, വൈറ്റ്ഗുഡ്‌സ്, എഫ്എംസിജി, പാഴ്‌സല്‍സ്‌, കൊറിയര്‍ തുടങ്ങിയ വിവിധ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇവ അനുയോജ്യമാണ്.

ഇ-കൊമേഴ്‌സ്‌ കമ്പനികളുടേയും, ചരക്ക് ഗതാഗത കമ്പനികളുടേയും വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുമെന്നും കസ്റ്റമൈസ്ഡ് സവിശേഷതകളോടുള്ള വിവിധതരം  ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്‌ സിവിബിയു പ്രസിഡന്റ് ഗിരീഷ് വാഗ് വ്യക്തമാക്കി.