ബ്ലൂ സ്മാര്‍ട്ട് : ആദ്യത്തെ ഇലക്ട്രിക് ടാക്‌സി കാര്‍

Posted on: January 15, 2019

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടാക്‌സി കാര്‍ ബ്ലൂ സ്മാര്‍ട്ട് ഡല്‍ഹിയില്‍ ലോഞ്ച് ചെയ്തു.  ജെന്‍സോള്‍ മൊബൈലിറ്റിയാണ് 100 ശതമാനം ഇലക്ട്രിക് കാറായ ബ്ലൂ സ്മാര്‍ട്ട് വിപണിയില്‍ എത്തിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനമാണ് ബ്ലൂ സ്മാര്‍ട്ട് കാര്‍ ഉപയോഗിക്കുന്നത്.  അൻപത് കോടി രൂപ ചെലവിൽ 65 സ്‌റ്റേഷനുകളും 20 ചാര്‍ജ്ജിംഗ് പോയിന്റുകളുമാണ് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സ്ഥാപിച്ചിരിക്കുന്നത്. തുടക്കത്തിൽ
70 കാറുകളാണ് നിരത്തിലിറങ്ങുക. ഈ വര്‍ഷം മാര്‍ച്ചോടെ 400 കാറുകള്‍ കാറുകളാണ്‌
കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

ഗ്രീന്‍, മലിനീകരണമില്ലാത്ത സ്വതന്ത്രജീവിതം മനുഷ്യജീവിതത്തിന്റെ മന്ത്രമാണ്. മലിനീകരണമില്ലാത്ത ജീവിതം ഒരിക്കലും അകലെയാവില്ല. ഞങ്ങള്‍ ബ്ലൂ-സ്മാര്‍ട്ടില്‍, അടുത്ത വിപ്ലവം ഇലക്ട്രിക് വാഹനത്തില്‍ ആണെന്ന് ശക്തമായി വിശ്വസിക്കുന്നു. ഞങ്ങള്‍ നിലവിലെ ആപ്പ് അടിസ്ഥാനമാക്കിയുള്ള കാബ്‌സ് സേവനങ്ങള്‍ക്ക്  ഒരു മത്സരമല്ല,  ഗ്രീന്‍ ബദലാണ്. ഞങ്ങളുടെ ഡ്രൈവര്‍മാര്‍ ഒരിക്കലും ഒരു റൈഡ് നിരസിക്കില്ലെന്ന ഉറപ്പ് ഞങ്ങള്‍ നല്‍കുന്നുണ്ടെന്ന് ജെന്‍സോള്‍ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് പ്രമോട്ടര്‍ അന്‍മോള്‍ സിംഗ് പറഞ്ഞു,