നിസാന്‍ കിക്ക്‌സ് 22 മുതല്‍ വിപണിയില്‍

Posted on: January 15, 2019

കൊച്ചി : നിസാന്‍ കിക്ക്‌സ് ഇന്റലിജന്റ് എസ് യു വി ഈ മാസം 22 ന്  ഉപഭോക്താക്കളിലേക്ക് എത്തിക്കും. നിസാന്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഇന്ത്യയിലെവിടെയും ഉപഭോക്താക്കള്‍ക്ക് നിസാന്‍ കിക്ക്‌സ് ടെസ്റ്റ് ഡ്രൈവ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

2018 ഡിസംബറില്‍ തുടങ്ങിയ നിസാന്‍ കിക്ക്‌സിന്റെ ബുക്കിംഗ് ഇപ്പോഴും തുടരുന്നു. 25,000 രൂപയടച്ച് www.nissan.in എന്ന വെബ്‌സൈറ്റ് മുഖേനയും ബുക്ക് ചെയ്യാം. 2019 ജനുവരിയില്‍ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കളില്‍ നിന്ന് 500 പേര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വേള്‍ഡ് കപ്പ് കാണാനുള്ള അവസരം ലഭിക്കും. സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ നിരവധി സൗകര്യങ്ങള്‍ നിസാന്‍ കിക്ക്‌സിന്റെ പ്രത്യേകതയാണ്. 500 കിക്ക്‌സ് ഉപഭോക്താക്കള്‍ക്ക് ഐസിസി ക്രിക്കറ്റ് വേള്‍ കപ്പ് കാണാന്‍ അവസരമുണ്ട്

ഇന്ത്യന്‍ റോഡുകളില്‍ ശക്തവും സുരക്ഷിതവുമാണ് നിസാന്‍ കിക്ക്‌സ്, റൂഫ് റെയിലോട് കൂടിയ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈന്‍, എല്‍ ഇ ഡി, ഡി ആര്‍ എല്‍ , ഷാര്‍ക്ക് ഫിന്‍ ആന്റിന, മുന്‍ വശത്തെ ഫോഗ് ലാമ്പ്, ഡോറില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്ററോട് കൂടിയ ഒഅര്‍വിഎസ്, വിമോഷന്‍ ഗ്രില്‍ , പ്രത്യേകം രൂപകല്പ്പന ചെയ്ത ഹെഡ് ലാമ്പുകളും ടെയില്‍ ലൈറ്റുകളും, എല്‍ ഇ ഡി സിഗ്‌നേച്ചര്‍ ലാമ്പും, 5 സ്‌പോക്ക് അലോയ് വീലുകളും നിസാന്‍ കിക്ക്‌സിന് വ്യത്യസ്തമായ ഭാവം നല്കുന്നു.