ആഡംബര കാര്‍ വിപണി : ബെന്‍സ് ഒന്നാമത്

Posted on: January 10, 2019

കൊച്ചി : ആഡംബര കാര്‍ വിപണിയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മേല്‍ക്കൈ നിലനിര്‍ത്തി മെഴ്‌സിഡസ് ബെന്‍സ്. 2018 ല്‍ 15,538 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍കൊല്ലം 15,330 ആയിരുന്നു.

ഏറ്റവും ഉയര്‍ന്ന വില്പന ഇ – ക്ലാസ് സെഡാനാണ്. എല്ലാ വിഭാഗം കാറുകളുടെയും വില്പന ഉയര്‍ന്നതായി ഇന്ത്യാ മേധാവി മാര്‍ട്ടിന്‍ ഷ്രെങ്ക് അറിയിച്ചു.

രണ്ടാം സ്ഥാനത്തുള്ള ബി എം ഡബ്ല്യു 11,105 കാറുകളാണു കഴിഞ്ഞ വര്‍ഷം വിറ്റത്. മുന്‍കൊല്ലം 9800 ആയിരുന്നു.

6,463 കാര്‍ വിറ്റ ഔഡിയാണ് മൂന്നാമത്. മുന്‍കൊല്ലത്തേക്കാള്‍ വില്പന കുറയുകയായിരുന്നു കമ്പനിക്ക്.

ജ്വാഗര്‍ ലാന്‍ഡ്‌റോവര്‍ (ജെഎല്‍ആര്‍) കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 4,596 കാര്‍ വിറ്റു. 2017 ല്‍ വില്പന 3,954 ആയിരുന്നു.