ടൊയോട്ടയുടെ പുതിയ എറ്റിയോസ്, ലിവ മോഡലുകൾ

Posted on: October 15, 2014

Toyota-New-Etios-Liva-big

ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഓൾ ന്യൂ എറ്റിയോസ്, എറ്റിയോസ് ലിവ മോഡലുകൾ വിപണിയിലെത്തി. ഉയർന്ന മോഡലായ കൊറോള ഓൾട്ടിസ് നിർമിക്കുന്ന അതേ അസംബ്ലിലൈനിൽ നിന്ന് പുറത്തിറങ്ങുന്ന എറ്റിയോസ് നിർമാണ മികവിലും സൗകര്യങ്ങളിലും തികച്ചും നൂതനമായ സവിശേഷതകൾ ഉൾക്കൊണ്ടാണ് എത്തുന്നത്. എറ്റിയോസ് ലിവയുടെ പുതിയ മോഡലാകട്ടെ ആ ക്ലാസിലെ ഏറ്റവും മികച്ച കാബിൻ സ്‌പേസ് ഉറപ്പു നൽകുന്നു.

പ്രീമിയം ഡിസൈനിൽ തീർത്ത മുൻഭാഗ ഗ്രിൽ, പുതിയ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ റിയർവ്യൂ മിറ്ററുകൾ, വുഡ് ഫിനിഷ് ആംറെസ്റ്റ്, 12 സ്‌പോക് അലോയ്, എറ്റിയോസിന് പുതിയ പേൾ വൈറ്റ് കളർ മോഡൽ എന്നിവയാണ് പുതുതായി എന്ന പരിഷ്‌കാരങ്ങൾ. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ, പുതിയ സീറ്റ് ഫാബ്രിക്, ഡിജിറ്റൽ ക്ലോക്ക് അടക്കമുള്ള എൽസിഡി കോംബി മീറ്റർ ഡിസ്‌പ്ലേ, യുഎസ്ബി, ബ്ലൂടുത്ത് സൗകര്യമുള്ള 2 ഡിൻ ഓഡിയോ, സ്റ്റിയറിംഗിൽ ഓഡിയോ കൺട്രോൾ, എറ്റിയോസിൽ 4 സ്പീക്കറുകൾ എന്നിവ പുതിയ എറ്റിയോസ്-ലിവ മോഡലുകളെ അതതു ക്ലാസിലെ ഇതര മോഡലുകളിൽ നിന്ന് തുലോം വ്യത്യസ്തമാക്കുന്നു.

Toyota-New-Etios-bigഎല്ലാ മോഡലുകൾക്കും മുൻഭാഗത്ത് രണ്ട് എസ്ആർഎസ് എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് വാണിംഗ് എന്നിവ പുതിയ മോഡലുകളെസുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നിലെത്തിക്കുന്നു. എറ്റിയോസ് 1.5 ലിറ്റർ ഡിഒഎച്ച്‌സി പെട്രോൾ എൻജിന് 16.78 കിലോമീറ്ററും എറ്റിയോസ് ലിവ 1.2 ലിറ്റർ ഡിഒഎച്ച്‌സി പെട്രോൾ എൻജിന് 17.71 കിലോമീറ്ററും എറ്റിയോസ്, എറ്റിയോസ് ലിവ 1.4 ലിറ്റർ ഡി-4ഡി ഡീസൽ എൻജിൻ മോഡലുകൾക്ക് 23.59 കിലോമീറ്ററും മൈലേജ് ലഭിക്കും.

ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടി സവിശേഷമായി രൂപകൽപന ചെയ്യപ്പെട്ടതാണ് ഈ പുതിയ എറ്റിയോസ്, എറ്റിയോസ് ലിവ മോഡലുകൾ. കുറഞ്ഞ മെയിന്റൻസ് ചെലവ്, ഇന്ത്യൻ റോഡുകൾക്ക് ചേർന്ന സസ്‌പെൻഷൻ, ഉയർന്ന മൈലേജ്, 3 വർഷം അഥവാ 1 ലക്ഷം കിലോമീറ്റർ വാറന്റി, എക്‌സ്പ്രസ് മെയിന്റൻസ് സർവീസ്, പിന്നിലെ സീറ്റുകൾക്ക് നിരപ്പായ ഫ്‌ളോർ തുടങ്ങിയവയാണ് ഈ പുതിയ പതിപ്പുകളുടെ സവിശേഷതകൾ.

എറ്റിയോസ് പെട്രോൾ മോഡലിന് 5,74,081 മുതൽ 7,06,567 രൂപ വരെയും ഡീസലിന് 6,84,081 മുതൽ 8,16,567 രൂപ വരെയുമാണ് ഡൽഹി എക്‌സ് ഷോറും വില. എറ്റിയോസ് ലിവ പെട്രോൾ മോഡലിന് 4,76,142 മുതൽ 6,57,105 രൂപ വരെയും ഡീസലിന് 5,94,642 മുതൽ 6,95,460 രൂപ വരെയുമാണ് ന്യൂഡൽഹി വില.