മഹീന്ദ്ര എക്‌സ്‌യുവി 300 ഫെബ്രുവരി 15 ന് എത്തും

Posted on: December 28, 2018

ന്യൂഡല്‍ഹി : മഹീന്ദ്ര എക്‌സ് യു വി 300 ഫെബ്രുവരി 15 ന് വിപണിയില്‍ അവതരിപ്പിക്കും. അഞ്ച് സീറ്റാണ് വാഹനത്തിന്. സാംഗ്‌യോംഗ് ടിവോലി ഉപയോഗിക്കുന്ന എക്‌സ് 100 പ്ലാറ്റ്‌ഫോമാണ് മഹീന്ദ്ര എക്‌സ് യു വി 300 ന്റെ അടിസ്ഥാനം. മരാസോ മള്‍ട്ടിപര്‍പ്പസ് വാഹനത്തിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതിലും. ഈ മോട്ടോര്‍ 123 എച്ച് പി കരുത്ത് നല്‍കും.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമുണ്ട്. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്
രണ്ട് എന്‍ജിനുകളിലുമുള്ളത്. വലിയ ടച്ച്‌സ്‌ക്രീന്‍, സണ്‍റൂഫ്, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. വില  കമ്പനി പുറത്തു വിട്ടിട്ടില്ല. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റാ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയവയാണ് വാഹനത്തിന്റെ എതിരാളികള്‍.