ലല്ലി മോട്ടോഴ്‌സിന് ഫോക്‌സ്‌വാഗൺ ഡയമണ്ട് പിൻ അവാർഡ്

Posted on: December 26, 2018

കൊച്ചി : ആഗോളതലത്തിൽ മികച്ച ഡീലർമാർക്ക് ഫോക്‌സ്‌വാഗൺ നൽകി വരുന്ന ഡയമണ്ട് പിൻ അവാർഡ് പഞ്ചാബിലെ ലല്ലി മോട്ടോഴ്‌സിന് ലഭിച്ചു. ആഗോളതലത്തിൽ പതിനായിരത്തിലേറെ ഫോക്‌സ്‌വാഗൺ ഡീലർമാരിൽ നിന്ന് 53 ഡീലർഷിപ്പുകളെയാണ് ഡയമണ്ട് പിൻ അവാർഡിന് തെരഞ്ഞെടുത്തത്.

ഇന്ത്യയിൽ നിന്ന് ഇത്തവണ ഡയമണ്ട് പിൻ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഫോക്‌സ്‌വാഗൺ ഡീലറാണ് ലല്ലി മോട്ടോഴ്‌സ്. സർവദീപ് സിംഗ് ആണ് ലല്ലി മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ. ലല്ലി മോട്ടോഴ്‌സ് ഇതിനകം 10,000 ഫോക്‌സ്‌വാഗൺ കാറുകൾ വില്പന നടത്തിയിട്ടുണ്ട്.

ചണ്ഡിഗഡ്, ഹോഷിയാർപ്പൂർ, ജലന്ധർ, ലുധിയാന എന്നിവിടങ്ങളിൽ ഷോറൂകളുള്ള ലല്ലി മോട്ടോഴ്‌സിന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ മികച്ച ഡീലർക്കുള്ള പുരസ്‌കാരവും ഈ വർഷം ലഭിച്ചു.