മോട്ടോറോയല്‍ ഷോറൂം തുറന്നു

Posted on: December 21, 2018


കൊച്ചി : അഞ്ച് രാജ്യാന്തര സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്ന ഷോറൂമുമായി കൈനറ്റിക്. ഇടപ്പള്ളി ബ്രഹ്മസ്ഥാനത്താണ് മോട്ടോറോയല്‍ എന്ന പേരിലുള്ള ഷോറൂം. എം വി അഗസ്റ്റ, നോര്‍ട്ടന്‍, എസ്ഡബ്ല്യുഎം, എഫ് ബി മോണ്ടിയല്‍, ഹ്യോസിംഗ് എന്നിവയുടെ സൂപ്പര്‍ ബൈക്കുകള്‍ ലഭിക്കും.

വിദേശത്തു നിന്ന് ഘടകങ്ങളെത്തിച്ച് കൈനിറ്റിക്കിന്റെ പ്ലാന്റില്‍ അസംബ്ലി നടത്തിയാണ് വില്‍പന. പ്രതിവര്‍ഷം 30,000 സൂപ്പര്‍ ബൈക്കുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് അഹമ്മദ് നഗറിലെ പ്ലാന്റിലുള്ളത്. മൂന്ന് ലക്ഷം മുതല്‍ അറുപത് ലക്ഷം രൂപ വരെ വിലയുള്ള സൂപ്പര്‍ബൈക്കുകളാണ് വില്‍പനയ്ക്കുള്ളത്.