ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ കിരീട നേട്ടവുമായി ഹോണ്ട

Posted on: December 17, 2018


ചെന്നൈ : നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്ഥാനങ്ങളില്‍ നാലും നേടികൊണ്ട് ഐഡിമിത്‌സു ഹോണ്ട ടെന്‍10 റേസിംഗ് ടീം. പ്രോ-സ്റ്റോക്ക് 165സിസി വിഭാഗത്തില്‍ ടീം ട്രിപ്പിള്‍ കിരീടം കരസ്ഥമാക്കി. അനിഷ് ഷെട്ടി റൈഡേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് പോസ്റ്റ് കരസ്ഥമാക്കി.

പരിചയ സമ്പന്നരായ റൈഡര്‍മാരിലും പുതിയതായി കണ്ടെത്തിയ യുവ താരങ്ങളിലും അഭിമാനിക്കുന്നുവെന്നും പ്രോ-സ്റ്റോക്കില്‍ ട്രിപ്പിള്‍ കിരീടം മാത്രമല്ല, മികച്ച പ്രകടനത്തിലൂടെ അടുത്ത വര്‍ഷത്തേക്ക് ആത്മവിശ്വാസം നേടിത്തരുകയും ചെയ്‌തെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ്-കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

സൂപ്പര്‍ സ്‌പോര്‍ട്ട് 165സിസിയില്‍ ഹോണ്ട റൈഡര്‍മാര്‍ മൂന്നു പോഡിയം സ്ഥാനങ്ങളും സ്വന്തമാക്കി. രാജീവ് ആദ്യ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍. മഥന കുമാറും ശരത് കുമാറും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പ്രോ-സ്റ്റോക്ക് 165സിസിയില്‍ അനിഷ് ഷെട്ടി എതിരാളിയെ ഫോട്ടോ ഫിനിഷിലാണ് നേരിയ മാര്‍ജിനില്‍ മറികടന്ന് പോഡിയം സ്വന്തമാക്കിയത്.

സിബിആര്‍ 250ആര്‍ വിഭാഗത്തില്‍ ബംഗളൂരുവിന്റെ അഭിഷേക് വാസുദേവ് 171 പോയിന്റുമായി ചാമ്പ്യഷിപ്പ് നേടിയപ്പോള്‍ അനിഷ് ഷെട്ടി 165 പോയിന്റുമായി രണ്ടാം സ്ഥാനത്തും 140 പോയിന്റുമായി സെന്തില്‍ കുമാര്‍ മൂന്നാം സ്ഥാനത്തുമെത്തി.