വര്‍ഷാവസാന ഓഫറുകളുമായി ടൊയോട്ട

Posted on: December 17, 2018

കൊച്ചി : വര്‍ഷാവസാന ഓഫറായ റിമെംബര്‍ ഡിസംബര്‍ കാമ്പയിനില്‍ മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ്.  രാജ്യത്തുടനീളമുള്ള ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകള്‍ വഴി തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ടൊയോട്ട നല്‍കുന്നത്.

ഇതുവഴി ഇപ്പോള്‍ ടൊയോട്ട വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2019 മാര്‍ച്ച് വരെ പണം അടക്കാനുള്ള പദ്ധതികളും ലഭ്യമാക്കും. പുതിയതായി നിരത്തിലിറങ്ങിയ യാരിസിന് 1ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൊറോള അള്‍ട്ടിസ് മോഡലിന് 1,10,000, രൂപവരെയും, ഫോര്‍ച്യൂണറിന് 45,000രൂപവരെയും ആനുകൂല്യങ്ങള്‍ നേടാം. എറ്റിയോസ് വാഹനങ്ങള്‍ക്ക് 38,000രൂപ വരെയും, ലിവ മോഡലുകള്‍ക്ക് 23,000രൂപ വരേയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഡിസംബര്‍ 31വരെ ഈ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. കൂടാതെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കായി ടൊയോട്ട പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ടൊയോട്ട ഉത്പന്നങ്ങളുടെ കുറഞ്ഞ മെയ്ന്റനന്‍സ് ചിലവ്, ഉയര്‍ന്ന റീസെയില്‍ മൂല്യം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുണമേന്മ, സുരക്ഷ, ഉയര്‍ന്ന നിലവാരം, മികച്ച പ്രകടനം, കാര്യക്ഷമത എന്നീ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വിലമതിക്കാനാകാത്ത മൂല്യം ടൊയോട്ട ലഭ്യമാക്കുന്നുവെന്ന്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ രാജ വ്യക്തമാക്കി.

TAGS: Toyota |