ഹാപ്പി വിത്ത് നിസാന്‍ സര്‍വീസ് ക്യാമ്പ്

Posted on: December 13, 2018

കൊച്ചി : വാഹന ഉടമകള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താനായി നിസ്സാന്‍ നടത്തി വരുന്ന ഹാപ്പി വിത്ത് നിസാന്‍ സര്‍വീസ് ക്യാംപെയ്‌നിന്റെ പത്താം പതിപ്പിന് 14 ന് തുടക്കമാകുന്നു. സൗജന്യ കാര്‍ പരിശോധനയ്ക്കും ടോപ് വാഷിനും പുറമെ ലേബര്‍ ചാര്‍ജുകളില്‍ 20% ഇളവും കാര്‍ ആക്‌സസറീസുകള്‍ക്ക് ആകര്‍ഷകമായ ഇളവും ലഭിക്കും.കൂടാതെ ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും ലഭിക്കും.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സര്‍വീസ് ക്യാംപ് ഡിസംബര്‍ 24ന് അവസാനിക്കും.എല്ലാ നിസ്സാന്‍,ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ഈ  സേവനം ലഭ്യമാണ്.കഴിഞ്ഞ ഒന്‍പത് സര്‍വീസ് ക്യാംപുകളിലായി ഒരു ലക്ഷത്തിലധികം പേര്‍ നിസ്സാന്‍ സര്‍വീസ് ക്യാംപ് പ്രയോജനപ്പെടുത്തിയിരുന്നു.

കാറുകളുടെ വില്‍പ്പനയ്ക്കു ശേഷം ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനമാണ് ഹാപ്പി വിത്ത് നിസ്സാന്‍ സര്‍വീസ് ക്യാംപുകള്‍. ഉപഭോക്താക്കള്‍ക്ക് നല്ല ഉടമസ്ഥാവകാശം പ്രദാനം ചെയ്യുന്നതിനുള്ള നിസാന്റെ പ്രതിബദ്ധതയാണിതെന്നും സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.

TAGS: Nissan |