ഹോണ്ട ജോയ് ക്ലബ് അംഗങ്ങള്‍ രണ്ടു ലക്ഷം

Posted on: December 6, 2018

കൊച്ചി : ഹോണ്ട ടൂവീലേഴ്‌സ് ഒക്‌ടോബറില്‍ ആരംഭിച്ച നൂതന പരിപാടിയായ ഹോണ്ട ജോയ് ക്ലബ് അവതരിപ്പിച്ച് രണ്ടു മാസം തികയും മുമ്പ് രജിസ്‌ട്രേഷന്‍ രണ്ടു ലക്ഷം പിന്നിട്ടു. നിലവിലുള്ളതും പുതിയതായി വരുന്നവരുമായ ഹോണ്ട ടൂ വീലര്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ ലഭിക്കുന്നതാണ് ഹോണ്ട ജോയ് ക്ലബ്. ഇന്ത്യന്‍ ടൂ വീലര്‍ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലുതും ആദ്യത്തെ ഡിജിറ്റല്‍ പരിപാടിയുമാണ് ഇത്.

ഒക്‌ടോബറില്‍ ആരംഭിച്ച ഹോണ്ട ജോയ് ക്ലബ് ഇതിനകം രണ്ടു ലക്ഷം രജിസ്‌ട്രേഷന്‍ കടന്നെന്നും സാധാരണ ജോയ് ക്ലബുകള്‍ക്കപ്പുറത്ത് 100 ശതമാനം ഡിജിറ്റല്‍ വാഗ്ദാനങ്ങളാണ് ഹോണ്ട ജോയ് ക്ലബ് നല്‍കുന്നതെന്നും ഈ ബന്ധത്തില്‍ പങ്കാളികളായ എല്ലാ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

ലോകത്തെ ഹോണ്ടയുടെ മൊത്തം വില്പനയില്‍ 32 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയില്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഹോണ്ട ടൂ വീലര്‍ 3.90 കോടി കൂടുംബങ്ങളില്‍ എത്തിയിട്ടുണ്ട്. ഹോണ്ട ജോയ് ക്ലബ്. ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഹെല്‍ത്ത് കെയര്‍, വസ്ത്രങ്ങള്‍, ഭക്ഷണ-പാനീയങ്ങള്‍, വിനോദം, ഇന്‍ഷുറന്‍സ്, യൂട്ടിലിറ്റി, ഇ-വാലറ്റ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നു. മൂന്നു വര്‍ഷത്തെ മെമ്പര്‍ഷിപ്പിന് ജിഎസ്ടി കൂടാതെ 299 രൂപയാണ്. ഇതിന്റെ ഏഴു മടങ്ങ് നേട്ടം ആസ്വദിക്കാം.