മെഴ്‌സിഡസ്-ബെൻസ് സിഎൽഎസ് 300 ഡി വിപണിയിൽ

Posted on: November 18, 2018

സിഎൽഎസ് 300 ഡി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മെഴ്‌സിഡസ്-ബെൻസ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) മൈക്കിൾ ജോപ്പ് വിപണിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : മെഴ്‌സിഡസ്-ബെൻസ് നാല് ഡോറുകളോടുകൂടിയ സിഎൽഎസ് 300 ഡി വിപണിയിൽ അവതരിപ്പിച്ചു. മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) മൈക്കിൾ ജോപ്പ് ന്യൂഡൽഹിയിൽ പുറത്തിറക്കി.

മെഴ്‌സിഡസ്-ബെൻസിന്റെ ഏറ്റവും പുതിയ ഡിസൈനായ സെൻഷ്വൽ പ്യൂരിറ്റി പ്രയോഗിച്ചി’ുള്ള ആദ്യ മോഡലാണ് സിഎൽഎസ് 3 ഡി. 1600-2400 ആർപിഎമ്മിൽ 500 എൻഎം ടോർക്കോടെ 180 കിലോവാട്ട് കരുത്ത് ലഭ്യമാക്കുന്ന ബിഎസ് 6 ഡീസൽ എൻജിനാണിതിലുള്ളത്. 84.70 ലക്ഷം രൂപയാണ് സിഎൽഎസ് 300ഡിയുടെ എക്‌സ്-ഷോറൂം വില.