ആസ്റ്റൻമാർട്ടിന്റെ പുതിയ വാന്റേജ് ഇന്ത്യൻ വിപണിയിൽ

Posted on: November 4, 2018

കൊച്ചി : ആസ്റ്റൻമാർട്ടിന്റെ പുതിയ വാന്റേജ് ഇന്ത്യയിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആസ്റ്റൻമാർട്ടിന്റെ ദക്ഷിണേഷ്യയിലെ വിപണന വിഭാഗം അദ്ധ്യക്ഷ നാൻസി ചെൻ പുതിയ സ്‌പോർട്‌സ് മോഡൽ വിപണിയിലിറക്കി. 2.86 കോടി രൂപയാണ് ന്യൂഡൽഹിയിലെ എക്‌സ്-ഷോറും വില.

4.0 ലിറ്റർ, 510 പിഎസ് കരുത്തും 685 എൻഎം ടോർക്കും നൽകും. കുറഞ്ഞ മുൻ, പിൻ ഓവർഹാങ്ങുകളും ദൃഢമായ രൂപവും വിശാലമായ ആകാരഭംഗിയും കൊണ്ട് ചലനാത്മകമാണിത്. വാന്റേജിന്റെ മികച്ച പ്രകടനം, ബ്രിട്ടീഷുകാരുടെ ശിൽപ ചാതൂരിയാൽ ശ്രദ്ധേയമായ രൂപകൽപന എന്നിവ വാന്റേജിനെ വ്യത്യസ്തമാക്കുന്നു.

വാന്റേജ് രൂപകല്പനയിൽ സുപ്രധാനം എയ്‌റോഡൈനാമിക് പെർഫോമൻസ് ആണ്. ഫ്രണ്ട് സ്പ്ലിറ്റർ കാറിനടിയിലെ വായു സഞ്ചാരം നിയന്ത്രിക്കുന്നു. അവിടെ ആവശ്യമുള്ളപ്പോൾ വായു തണുപ്പിക്കാനുള്ള സംവിധാനമുണ്ട്. റിയൽ ഡിഫ്യൂസർ ശുദ്ധവായു ഉറപ്പ് വരുത്തുന്നു. ഡിഫ്യൂസറിന്റെ രൂപകൽപന താഴ് മർദ്ദത്തിലുള്ള വായുവിന് വഴി തുറക്കുന്നു. ബോഡി ഉപരിതലത്തിൽ ഘടിപ്പിച്ചിരിക്കുന്ന പുതിയ സൈഡ് ഗ്രില്ലുകൾ, ചക്രങ്ങളിൽ നി് വരുന്ന വായു സമ്മർദ്ദം, ഒപ്പം മുൻവശത്തെ ഡെക്ക് ലീഡ് എന്നിവ വാന്റേജിനെ സവിശേഷമാക്കുന്നു.

ഇലക്‌ട്രോണിക് റിയൽ ഡിഫറൻഷ്യൽ (ഇ-ഡിഫ്) ഫിറ്റ് ചെയ്തിട്ടുള്ള ആദ്യ ആസ്റ്റ മാർട്ടിൻ കാറാണ് എന്ന പ്രത്യേകതയും വാന്റേജിനുണ്ട്. ഇത് കാറിന്റെ ഇലക്‌ട്രോണിക് സ്ഥിരത നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കാറിന്റെ പാത മനസിലാക്കാനും അതുവഴി ഉചിതമായ ചക്രത്തിലേക്ക് എൻജിൻ വൈദ്യുതി പ്രവഹിപ്പിക്കാനും ഇതിന് കഴിയും. ഉയർ വേഗതയിൽ, ഇ-ഡിഫ്‌സിന്റെ വേഗതയും പ്രതികരണത്തിന്റെ സംവേദനക്ഷമതയും കാറിന്റെ ചലനാത്മക സ്വഭാവത്തെ വളരെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സിസ്റ്റത്തെ പ്രാപ്തമാക്കുന്നു.