മാക്ക് ഹോണ്ട പവര്‍ എഞ്ചിന്‍ ഓയില്‍ ഹോണ്ട പുറത്തിറക്കി

Posted on: October 31, 2018

ന്യൂഡല്‍ഹി : ഹോണ്ട ഭാരത് പെട്രോളിയത്തിന്റെ ഉത്പന്നമായ മാക്ക് ലൂബ്രിക്കന്റ്‌സുമായി ചേര്‍ന്ന് മാക്ക് ഹോണ്ട പവര്‍ എഞ്ചിന്‍ ഓയില്‍ പുറത്തിറക്കി. ഹോണ്ട മോട്ടോര്‍ ജപ്പാന്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന മാക്ക് ഹോണ്ട പവര്‍ എഞ്ചിന്‍ ഓയില്‍, ഹോണ്ട ടൂ വീലറുകള്‍ക്ക് പ്രത്യേകമായി നിര്‍മ്മിച്ചവയാണ്. മാക്ക് ഹോണ്ട പവര്‍ 10 ഡബ്ല്യൂ 30 എം എ, മാക്ക് ഹോണ്ട പവര്‍ 10 ഡബ്ല്യൂ 30 എംബി എന്നീ രണ്ട് ഗ്രേഡുകളിലായാണ് ഓയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ പുതിയ ഓയില്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും.

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഹോണ്ടയുടെ അടിസ്ഥാനമെന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് മാക്ക് ലൂബ്രിക്കന്റ്‌സുമായി ചേര്‍ന്ന് മാക്ക് ഹോണ്ട പവര്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ കസ്റ്റമര്‍ സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡണ്ട് പ്രദീപ് കുമാര്‍ പാണ്ഡെ പറഞ്ഞു.

സംയുക്തമായി നിര്‍മ്മിച്ച ഉത്പന്നം രാജ്യത്തെമ്പാടുമുള്ള ബി പി സി എല്‍ വിതരണ ശൃംഖല വഴിയും ചില്ലറ വില്‍പ്പന ശാലകളിലൂടെയും ലഭിക്കുമെന്ന് ഭാരത് പെട്രോളിയം ല്യൂബ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വി. ആനന്ദ് പറഞ്ഞു