2020 ഏപ്രില്‍ മുതല്‍ ബി എസ് – 6 വാഹനങ്ങള്‍ മാത്രം

Posted on: October 25, 2018

ന്യൂഡല്‍ഹി : 2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് മലിനീകരണ നിയന്ത്രണം സംബന്ധിച്ച് ഭാരത് സ്‌റ്റേജ് – 6 (ബി എസ്-6) ചട്ടങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ വില്ക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനു രാജ്യവ്യാപകമായി പ്രാബല്യത്തിലായ ബി എസ് 4 വ്യവസ്ഥകളാണ് ഇപ്പോള്‍ നിലവിലുള്ളത്.

ബി എസ് – 5 ഒഴിവാക്കി 2020 മുതല്‍ ബി എസ് – 6 ലേക്ക് മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മലിനീകരണത്തോതു കുറഞ്ഞ ഇന്ധനത്തിലേക്കു നീങ്ങുകയാണു വേണ്ടതെന്ന് ജസ്റ്റിസ് മദന്‍ ബി ലൊക്കൂര്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

വാഹന നിര്‍മാതാക്കള്‍ക്ക് ബി എസ് – 6 വാഹനങ്ങളുടെ വില്പനയിലേക്കു മാറാന്‍ കൂടുതല്‍ സമയം നല്‍കണോയെന്ന വിഷയമാണു കോടതി പരിഗണിച്ചത്. ബി എസ് – 4 വാഹനങ്ങര്‍ 2020 മാര്‍ച്ച് 31 വരെ നിര്‍മിക്കാമെങ്കില്‍ ആ വാഹനങ്ങള്‍ വില്ക്കാന്‍ സമയം അനുവദിക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്.

TAGS: B S - 6 Vehicle |