ഹോണ്ട ആക്ടീവയ്ക്ക് രണ്ട് കോടി വില്‍പന നേട്ടം

Posted on: October 19, 2018

കൊച്ചി : ഹോണ്ട ആക്ടീവ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിടുന്നു. 2 കോടി വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറായി മാറിയിരിക്കുകയാണ് ഹോണ്ട ആക്ടീവ.

2 കോടി കുടുംബങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷ നിമിഷമാണിതെന്നും കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ഹോണ്ടയെന്നും ഹോണ്ട പ്രസിഡണ്ടും സിഇയുമായ മിനോരു കാറ്റോ പറഞ്ഞു.

15 വര്‍ഷം കൊണ്ടാണ് ആക്ടീവ 1 കോടി വില്‍പന നേട്ടം കൈവരിച്ചത്. എന്നാല്‍ രണ്ട് കോടി തികയ്ക്കാന്‍ എടുത്തത് വെറും മൂന്ന് വര്‍ഷം മാത്രമാണ്. ഇന്ത്യയുടെ സ്‌കൂട്ടര്‍ വിപണിയില്‍ സമഗ്രമായ മാറ്റമാണ് ഹോണ്ട ആക്ടീവ സൃഷ്ടിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

TAGS: Honda | Honda Activa |