ടി വി എസ് എന്‍ടോര്‍ക് 125

Posted on: September 19, 2018

കൊച്ചി : ടി വി എസ് എന്‍ടോര്‍ക്ക് 125-ന്റെ വില്‍പന ഒരു ലക്ഷം കടന്നു. പുതിയ നിറമായ മെറ്റാലിക് റെഡ് ഉത്സവ സീസണോടനുബന്ധിച്ച് കമ്പനി അവതരിപ്പിച്ചു. 2018 ഫെബ്രുവരിയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിപണിയില്‍ അവതരിപ്പിച്ചത്. ടിവിഎസ് റേസിങ്ങ് പെഡിഗ്രിയുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ടിവിഎസ് എന്‍ടോര്‍ക്ക് 125-ല്‍ അതിനൂതന സിവിടിഐ- ആര്‍ഇവിവി 3 വാല്‍വ് എഞ്ചിന്‍ ആണുള്ളത്.

ടിവിഎസ് എന്‍ടോര്‍ക്125, കമ്പനിയുടെ പ്രഥമ 125 സിസി മോട്ടോര്‍  സൈക്കിളാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍സ് സ്‌കൂട്ടേഴ്‌സ് ആന്‍ഡ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) അനിരുദ്ധ ഹാല്‍ദാര്‍ പറഞ്ഞു.

ഇന്ത്യയുടെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് സ്‌കൂട്ടര്‍ കൂടിയാണിത്. നാവിഗേഷന്‍ അസിസ്റ്റ്, ടോപ് സ്പീഡ് റെക്കോര്‍ഡര്‍, ഇന്‍-ബില്‍റ്റ് ലാപ് ടൈഗര്‍, ഫോണ്‍ ബാറ്ററി സ്‌ട്രെങ്ത് ഡിസ്‌പ്ലേ, ലാസ്റ്റ് പാര്‍ക്ഡ് ലൊക്കേഷന്‍ അസിസ്റ്റ്, സര്‍വീസ് റിവൈന്‍ഡര്‍, ട്രിപ് മീറ്റര്‍, സ്ട്രീറ്റ് ആന്‍ സ്‌പോര്‍ട്ട് മള്‍ട്ടി റൈഡ് സ്റ്റാറ്റിസ്റ്റിക് മോഡ്‌സ് തുടങ്ങി 55 – ഘടകങ്ങളാണ് സ്പീഡോ മീറ്ററില്‍ ഉള്ളത്.

ഡേ ടൈം റണ്ണിംഗ് ലാംപുകളോടുകൂടിയ പുതിയ സ്‌കൂട്ടര്‍, മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് നിറങ്ങളില്‍ ലഭ്യം. മെറ്റാലിക് സീരിസില്‍  മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ് എന്നിവ ഉള്‍പ്പെടും.

TAGS: TVS Ntorq |