ഗിഫ്റ്റ് കാര്‍ഡുമായി ഊബര്‍

Posted on: September 19, 2018

കൊച്ചി : ഊബറിലും ഊബര്‍ ഈറ്റ്‌സിലും പേയ്‌മെന്റിനായി ഉപയോഗിക്കാവുന്ന ഗിഫ്റ്റ് കാര്‍ഡുമായി ഊബര്‍. പേടിഎമ്മിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാണ്. വരുന്ന ഉല്‍സവകാലം മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന കാര്‍ഡ് ഇന്ത്യയോടുള്ള ഊബറിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.

ക്വിക്ക്‌സില്‍വറാണ് ഊബറിനു വേണ്ടി ഔദ്യോഗികമായി ഗിഫ്റ്റ് കാര്‍ഡ് ഇറക്കുന്നത്. ഊബര്‍ ഉപഭോക്താക്കള്‍ക്ക് ഇനി കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും യാത്ര പോകുവാനും ഭക്ഷണത്തിനും ഗിഫ്റ്റ് കാര്‍ഡ് സമ്മാനിക്കാം. എപ്പോള്‍ എവിടെ വേണമെങ്കിലും ഒറ്റ ക്ലിക്കിലൂടെ ഇത് സാധ്യമാണെന്നതാണ് കാര്‍ഡിന്റെ സവിശേഷത. പേടിഎം പോലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഗിഫ്റ്റ് കാര്‍ഡ് ഇപ്പോള്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരവും സൗകര്യപ്രദവുമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഊബര്‍ എന്നും നൂതനമായ സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്നും യാത്രയ്ക്കും ഭക്ഷണത്തിനും അവിസ്മരണീയമായ ഓഫറുകളുമായി ഗിഫ്റ്റ് കാര്‍ഡ് പുറത്തിറക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണ് വരുന്ന ഉല്‍സവ സീസണെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന പേടിഎമ്മുമായി സഹകരിക്കുന്നതില്‍ അഭിമാനമണ്ടെന്നും ഊബര്‍ ഇന്ത്യ ചീഫ് ബിസിനസ് ഓഫീസര്‍ മധു കണ്ണന്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യാത്രയ്ക്കു തെരഞ്ഞെടുക്കുന്നതാണ് ഊബറെന്നും ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പേയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് സാധ്യമാക്കുന്നതെന്നും വരുന്ന ഉല്‍സവ സീസണ് മുന്നോടിയായി കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭക്ഷണത്തിനും യാത്രയ്ക്കുമായി പേടിഎമ്മില്‍ ഊബര്‍ ഗിഫ്റ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിന്റെ ആവേശത്തിലാണെന്നും പേടിഎം സിഒഒ കിരണ്‍ വാസിറെഡ്ഡി പറഞ്ഞു.

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഇഷ്ടമുള്ള ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ഒരുങ്ങുന്നതെന്നും ഇന്ത്യയിലെ ഗിഫ്റ്റ് കാര്‍ഡ് വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ക്വിക്ക്‌സില്‍വര്‍ ഊബറുമായുള്ള സഹകരണത്തിലൂടെ ഗിഫ്റ്റ് കാര്‍ഡുകളുടെ ഗതി തന്നെ മാറ്റുമെന്ന് വിശ്വസിക്കുന്നതായും ക്വിക്ക്‌സില്‍വര്‍ സിഇഒയും ഡയറക്ടറുമായ കുമാര്‍ സുദര്‍ശന്‍ പറഞ്ഞു.

ഊബര്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ നിലവില്‍ പേടിഎം, വൂഹൂ എന്നിവയിലൂടെ ഓണ്‍ലൈനായി വാങ്ങാം. ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ഊബര്‍ റൈഡ്‌സ് ആപ്പില്‍ പേയ്‌മെന്റ് വിഭാഗത്തില്‍ ചെന്ന് ആഡ് പേയ്‌മെന്റ് ക്ലിക്ക് ചെയ്ത് ഗിഫ്റ്റ് കാര്‍ഡ് സെലക്ട് ചെയ്ത് ഗിഫ്റ്റ് കോഡ് എന്റര്‍ ചെയ്താല്‍ മതി. നിങ്ങളുടെ ഊബര്‍ ക്രെഡിറ്റുകള്‍ അക്കൗണ്ടില്‍ കാണാം.

TAGS: Uber | Uber Gift Card |