ടിവിഎസ് റേഡിയോൺ കമ്യൂട്ടർ മോട്ടോർ സൈക്കിൾ

Posted on: August 27, 2018

കൊച്ചി : ടിവിഎസ് മോട്ടോർ കമ്പനി, 110 സിസി കമ്യൂട്ടർ മോട്ടോർ സൈക്കിൾ, ടിവിഎസ് റേഡിയോൺ വിപണിയിൽ അവതരിപ്പിച്ചു. ദൃഢതയാർന്ന മെറ്റൽ ബോഡി, കരുത്തുറ്റ സ്റ്റൈൽ, മൃദുലമായ സുഖം, എന്നിവയുടെ അനന്യ സാധാരണ മിശ്രണമായ ടിവിഎസ് റേഡിയോൺ ലക്ഷ്യമിടുന്നത്,

ഈ വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ കുഷ്യനോടുകൂടിയ സീറ്റാണ് ടിവിഎസ് റേഡിയോണിന്റേത്. ടെലസ്‌കോപ്പിക് ഓയിൽ ഡാംപ്ഡ് ഫ്രണ്ട് സസ്‌പെൻഷൻ, പിൻഭാഗത്തെ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക് അബ്‌സോർബർ എന്നിവ തികഞ്ഞ സുഖയാത്രയാണ് ഉറപ്പു നൽകുന്നത്.

180 എംഎം ഹൈഗ്രൗണ്ട് ക്ലിയറൻസോടുകൂടിയ 1265 എംഎം വീൽബേയ്‌സും കരുത്തുറ്റ റൈഡാണ് ഉറപ്പു നൽകുന്നത്. ലോ സീറ്റ് ഹൈറ്റ്, സെൽഫ്-സ്റ്റാർട്ട്, യുഎസ്ബി ചാർജിങ്ങ് സ്‌പോട്ട്, പില്യൺ യാത്രികന് പിടിച്ചിരിക്കാൻ ഗ്രാബ്-റെയിൽ എന്നിവയാണ് മറ്റു ഘടകങ്ങൾ.

ഡ്യൂറാ-ലൈഫ് എൻജിൻ, കരുത്തുറ്റ സ്റ്റീൽ ട്യൂബുലർചേസിസ്, ട്യൂബ്‌ലെസ് ടയറുകളോടു കൂടിയ 18 ഇഞ്ച് വീലുകൾ, സിങ്ക്രണൈസ്ഡ് ബ്രേക്ക് സിസ്റ്റം, സമഗ്ര ഡിആർഎല്ലോടു കൂടിയ ശക്തിയേറിയ ഹെഡ് ലാംപ്, ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ സീറ്റ്, ഹൈ ഗ്രൗണ്ട് ക്ലിയറൻസ്, പെട്രോൾ ടാങ്കിനു മുകളിലുള്ള തൈപാഡ്, ബീപറോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഡ്യൂറാ ഗ്രിപ് ടയറുകൾ, 3 ഡി ലോഗോ, എം.എഫ് ബാറ്ററി എന്നിവയാണ് റേഡിയോണിന്റെ പ്രധാന ഘടകങ്ങൾ.