ഫോക്‌സ്‌വാഗൺ ജീവനക്കാർക്ക് സഫയർ ക്ലബ്

Posted on: August 7, 2018

കൊച്ചി : ഫോക്‌സ്‌വാഗൺ ഷോറൂമുകളിലെ സമർഥരായ ജീവനക്കാരെ ഉൾപ്പെടുത്തി സഫയർ ക്ലബിന് രൂപം നൽകി. രാജ്യത്തെ 104 നഗരങ്ങളിലെ 121 ഡീലർഷിപ്പുകളിൽ നിന്നും വിൽപനയിൽ കഴിവ് തെളിയിച്ചിട്ടുള്ള 25 പേരാണ് സഫയർ ക്ലബിലുള്ളത്.

മൂന്ന് വർഷത്തെ പ്രക്രിയയിലൂടെയാണ് സഫയർ ക്ലബിൽ അംഗത്വം നൽകുന്നത്. ഇതിനായി അപേക്ഷിക്കുവർക്ക് ആദ്യം റോയൽ ടു മെമ്പർഷിപ്പാണ് നൽകുക. പിന്നീട് റോയൽ ടു പ്ലസ് മെംബറാവും. തുടർന്നുള്ള പരീക്ഷണങ്ങളിൽ വിജയിച്ചാൽ മാത്രമേ സഫയർ ക്ലബിൽ അംഗത്വം ലഭിക്കുകയുള്ളൂ.

സഫയർ ക്ലബിൽ അംഗത്വം ലഭിച്ച 25 പേർക്കും ചെൈന്നയിൽ നടന്ന ചടങ്ങിൽ ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ സ്റ്റെഫൻ നാപ്പ് വിരുന്ന് നൽകി.