ഉപഭോക്താക്കൾക്ക് സർക്കിൾ എലൈറ്റ് സ്‌കീമുമായി മെഴ്‌സിഡസ്-ബെൻസ്

Posted on: August 2, 2018

കൊച്ചി : മെഴ്‌സിഡസ്-ബെൻസ് കാറുടമകൾക്കായി നിരവധി സൗകര്യങ്ങൾ കമ്പനി ഏർപ്പെടുത്തി.100 ൽപരം ഹോട്ടലുകളിൽ ഭക്ഷണത്തിന് ഡിസ്‌കൗണ്ട്, രാജ്യത്തെ പ്രധാന ഗോൾഫ് കോഴ്‌സുകളിൽ സൗജന്യ പരിശീലനം, 45 ഉന്നത ഹോട്ടലുകളിൽ താമസത്തിന് ഡിസ്‌കൗണ്ട്, വിദേശ യാത്രകൾക്കായി വിസ ലഭ്യമാക്കുന്നതിനും മറ്റുമുള്ള ഉപദേശ-നിർദേശങ്ങൾ, ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ടെലിഫോണിലൂടെ ലഭ്യമാക്കൽ തുടങ്ങിയവയാണ് സർക്കിൾ എലൈറ്റ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ സേവന പദ്ധതിയുടെ ഭാഗമായി ലഭിക്കും.

ഒരു ഹോട്ട്‌ലൈൻ നമ്പറിലേക്ക് ഡയൽ ചെയ്താൽ മേൽ പറഞ്ഞ സൗകര്യങ്ങൾ ലഭ്യമാവും. മെഴ്‌സിഡസ്-ബെൻസിന്റെ 2008 ലെ എല്ലാ ഇടപാടുകാരേയും അവർ ആവശ്യപ്പെടാതെ തന്നെ സർക്കിൾ എലൈറ്റിൽ ഉൾപ്പെടുത്തുന്നതാണ്.

TAGS: Mercedes-Benz |