മെഴ്‌സിഡസ് ബെൻസ് എഎംജി മോഡലുകൾക്ക് പ്രിയം വർധിക്കുന്നു

Posted on: July 18, 2018

കൊച്ചി : മെഴ്‌സിഡസ് ബെൻസ് എഎംജി മോഡലുകൾക്ക് കേരളത്തിൽ വൻ ഡിമാൻഡ് ആണെന്ന് കൊച്ചിയിലെ രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക് ടർ എസ്. ശിവകുമാർ പറഞ്ഞു. പുതിയ എസ് ക്ലാസ് ഈയിടെ വിപണിയിലെത്തിയ ശേഷം എസ് ക്ലാസിന്റെ ഡിമാന്റിലുണ്ടായ വർധന 80 ശതമാനമാണെ് മെഴ്‌സിഡസ് ബെൻസ് സ്റ്റാർ എക്‌സ്പീരിയൻസിനോടനുബന്ധിച്ച് അദേഹം പറഞ്ഞു.

മെഴ്‌സിഡസ് ബെൻസുമായുള്ള രാജശ്രീ മോട്ടോഴ്‌സിന്റെ ബന്ധം രണ്ട് ദശാബ്ദത്തിലെത്തി നിൽക്കുന്നു. നടപ്പ് വർഷം ആദ്യ പകുതിയിൽ 12.4 ശതമാനം വളർച്ചയോടെ 8061 കാറുകൾ വിറ്റുകൊണ്ട് റെക്കോഡ് നേട്ടമാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ കൈവരിച്ചത്. വിൽപന വളർച്ചയിൽ കേരളം വലിയ സംഭാവനയാണ് നൽകി വരുന്നതെന്ന് ശിവകുമാർ അഭിപ്രായപ്പെട്ടു. മെഴ്‌സിഡസ് ബെൻസിന്റെ വളർച്ച തുടരും മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുമൊണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആഢംബര കാറുകൾക്ക് വർധിച്ചുവരു ഡിമാൻഡ് കണക്കിലെടുത്തുകൊണ്ടുള്ള തയാറെടുപ്പുകളാണ് രാജശ്രീ മോട്ടോഴ്‌സ് നടത്തി വരുന്നത്. ഇടപാടുകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ സ്ഥാപനം ബദ്ധശ്രദ്ധമാണ്.

മെഴ്‌സിഡസ് ബെൻസ് മറ്റൊരിടത്തും ലഭിക്കാത്ത സൗകര്യങ്ങളും സേവനങ്ങളുമാണ് കാറുടമകൾക്ക് നൽകുന്നത്. സ്റ്റാർ എക്‌സ്പീരിയൻസ് ഈ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടുള്ള സംരംഭമാണ്. നിലവിലുള്ള ഇടപാടുകാർക്ക് മികച്ച അനുഭവങ്ങൾ പ്രദാനം ചെയ്യുതിനും വികസനത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുന്നതിനും ഇത് സഹായകമാണ്.

22,000 ചതുരശ്ര അടി വിസ്തൃതിയിൽ രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ള ദേശത്തെ രാജശ്രീ മോട്ടോഴ്‌സ് ഷോറൂം സംസ്ഥാനത്തെ പ്രഥമ എഎംജി പെർഫോർമൻസ് സെന്ററാണ്. 11 കാറുകൾ ഒരേ സമയം ഡിസ്‌പ്ലേ ചെയ്യുന്നതിനുള്ള സൗകര്യം, കാറിന്റെ ഘടകങ്ങൾ വിൽക്കാൻ പ്രത്യേക വിഭാഗം, കസ്റ്റമർ ലോഞ്ച്, മെഴ്‌സിഡസ്-കഫേ എന്നിവ ഷോറൂമിന്റെ ഭാഗമാണ്. 2000 ചതുരശ്ര അടിയിലാണ് എഎംജി ഫെർഫോർമൻസ് സെന്ററൊരുക്കിയിരിക്കുത്.

രാജ്യത്ത് 45 നഗരങ്ങളിലായി 93 ഷോറൂമുകളാണ് മെഴ്‌സിഡസ് ബെൻസിനുള്ളത്. രണ്ടാം നിര നഗരങ്ങളിലേക്കും ഷോറൂമുകൾ വ്യാപിപ്പിച്ചുകൊണ്ട് പ്രവർത്തനം വിപുലമാക്കാൻ കമ്പനി ആലോചിക്കുന്നു. ഇന്ത്യയിൽ 2009 ൽ പ്രവർത്തനമാരംഭിച്ച മെഴ്‌സിഡസ് ബെൻസിന്റെ ഫാക്ടറി പൂനെക്കടുത്ത് ചക്കാനിലാണ്. 100 ഏക്ര സ്ഥലത്ത് 2200 കോടി രൂപയാണ് പ്ലാന്റിനായി ചെലവഴിച്ചിട്ടുള്ളത്.

TAGS: Mercedes-Benz |