ലെക്‌സസ് ഈ വർഷം പുതിയ മോഡലുകൾ അവതരിപ്പിക്കും

Posted on: April 11, 2018

കൊച്ചി : ആഡംബര ഹൈബ്രിഡ് കാർ നിർമാതാക്കളായ ലക്‌സസ് ഈ വർഷം ഇന്ത്യയിൽ പുതിയ മോഡലകുൾ അവതരിപ്പിക്കുകയും പ്രവർത്തനം വിപുലമാക്കുകയും ചെയ്യുമെന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ എൻ രാജയും പ്രസിഡന്റ് പി ബി വേണുഗോപാലും അറിയിച്ചു.

ഇഎസ് 300 എച്ച്, ആർ എക്‌സ് 450 എച്ച്, എൽഎക്‌സ് 450 ഡി എന്നീ ലക്ഷ്വറി കാറുകളുമായി 2017 മാർച്ചിലാണ് ലെക്‌സസ് ഇന്ത്യയിൽ പ്രവേശിക്കുന്നത്. തുടർന്നു രാജ്യത്താകെ നാല് ഗസ്റ്റ് എക്‌സ്പീരിയൻസ് സെന്ററുകൾ തുറന്നു. പിന്നാലെ നവംബറിൽ ഹൈബ്രിഡ് ഇലക്ട്രിക് എസ് യുവി എൻഎക്‌സ് 300 എച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ കമ്പനിയുടെ ഫ്‌ലാഗ്ഷിപ് ഉത്പന്നമായ ലെക്‌സസ് എൽഎസ് 500 എച്ചും വിപണിയിൽ അവതരിപ്പിച്ചു.

ഇന്ത്യയിലെ അതിഥികൾക്ക് മികച്ച ഓട്ടോമോട്ടീവ് സൊലൂഷനും അതിശയകരമായ അനുഭവവുമാണ് ലെക്‌സസ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. രാജ്യത്ത് വിതരണം ചെയ്ത ഓരോ എൻഎസ്‌ക് 300 എച്ചും ഉടമകൾക്ക് ലഭ്യമാക്കിയത് ഏറ്റവും വ്യക്തിഗതമായ രീതിയിലാണ്. ലെക്‌സസ് ഉടമയുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങളും ഇതോടൊപ്പം നൽകുന്നു. ഏറ്റവും വ്യക്തിപരവും ഓർമയിൽനിൽകുന്നതുമായ വിധത്തിൽ ഉടമകൾക്ക് കാർ എത്തിച്ചു നൽകുവാനാണ് ലെക്‌സസ് റിലേഷൻഷിപ്പ് മാനേജർമാർക്ക് പരിശീലനം നൽകുന്നത്. രാജ്യത്തെ ഡിസൈൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലെക്‌സസ് ഇന്ത്യ ഡിസൈൻ അവാർഡ് ഇന്ത്യ ആരംഭിച്ചു.

ലെക്‌സസ് ബ്രാൻഡിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനൊപ്പം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യാനാണ് പുതിയ വർഷത്തിൽ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ എൻ രാജ പറഞ്ഞു. കൂടുതൽ ഉത്പന്നങ്ങളും ഈ വർഷം ലഭ്യമാക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

TAGS: Lexus |