ലംബോർഗിനി ഹുറാക്കാൻ വിപണിയിൽ

Posted on: September 22, 2014

Huracán-LP610-4-big

ലംബോർഗിനിയുടെ സൂപ്പർ സ്‌പോർട്‌സ് കാർ ഹുറാക്കാൻ എൽ പി610-4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.43 കോടി രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. ഹുറാക്കാന്റെ വി10 എൻജിന് നൂറുകിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 3.2 സെക്കൻഡു മതി. മണിക്കൂറിൽ 325 കിലോമീറ്ററാണ് പരമാവധി വേഗം.

കാർബൺ ഫൈബറും അലുമിനിയവും ചേർന്നുള്ള ഹൈബ്രിഡ് ഷാസിയുള്ള ഹുറാക്കാനിന് 1,422 കിലോഗ്രാമാണ് ഭാരം. എൽഇഡി ലൈറ്റിംഗ്, സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ, ഹൈഡ്രോളിക് മൾട്ടിപ്ലേറ്റ് ക്ലച്ച് തുടങ്ങി നിരവധി സവിശേഷതകളാണ് ഹുറാക്കാനിലുള്ളത്.