ഹോണ്ട സിബി ഷൈൻ 50 ലക്ഷം യൂണിറ്റ് പുറത്തിറക്കി

Posted on: February 8, 2017

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ തപുകര പ്ലാന്റിൽ നിന്ന് 50 ലക്ഷം യൂണിറ്റ് തികച്ച് സിബി ഷൈൻ പുറത്തിറക്കി. ഈ നാഴികക്കല്ല് പിന്നിടുന്നതിന്റെ ഭാഗമായി ഹോണ്ട ഏറ്റവും പുതിയ 2017 ബിഎസ് 4 സിബി എഎച്ച്ഒ പുറത്തിറക്കി. ഇത് ബിഎസ് 4 മാനദണ്ഡങ്ങൾക്കായുള്ള മൂന്നാമത് സംരംഭമാണ്. സിബി ഷൈൻ ആണ് 50 ലക്ഷം യൂണിറ്റ് വിൽപന കൈവരിച്ച ഒരേയൊരു 125 സിസി മോട്ടോർസൈക്കിൾ.

ഇന്ത്യയിലെ ബിസിനസിൽ ഹോണ്ട ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ കീത്ത മുരമാത്‌സു, പറഞ്ഞു. സിബി ഷൈൻ, 125 സിസി മോട്ടോർ സൈക്കിൾ ഉപഭോക്താക്കളുടെ ടോപ്പ് ചോയ്‌സ് ആയി തുടരുകയാണെന്ന്, ഹോണ്ട ഉപഭോക്താക്കൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് – സെയിൽസ് & മാർക്കറ്റിംഗ്, വൈ എസ് ഗുലേറിയ പറഞ്ഞു.