ഹോണ്ട ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിച്ചു

Posted on: December 9, 2016

honda-free-pollution-checku

കൊച്ചി : ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ എല്ലാ ഇരു ചക്ര വാഹന ഉടമകളോടും മലീനീകരണ നിയന്ത്രണ നടപടികൾക്ക് ആഹ്വാനം ചെയ്തു. ഹോണ്ടയുടെ 4800 വിൽപ്പന-സർവീസ് കേന്ദ്രങ്ങളിലെ മൊബൈൽ സർവീസ് വാനുകൾ വഴി മലിനീകരണത്തിന് പരിഹാരമുണ്ടാക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചു.

പരിസ്ഥിതി ബോധവത്ക്കരണത്തിലൂടെ കാർബൺ കുറയ്ക്കുന്നതിനായി ഹോണ്ട എല്ലാ ഇരുചക്ര വാഹനങ്ങൾക്കും സൗജന്യ പിയുസിയും എമിഷൻ ലെവൽ ചെക്കപ്പും നടത്തി. ഹോണ്ടയെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണത്തിന് വളരെ പ്രാധാന്യമുണ്ടെന്നും 2020 അവസാനത്തോടെ കാർബൺ ഡയോക്‌സൈഡ് അളവ് 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കീത്ത മുറാമത്‌സു പറഞ്ഞു.