കാർ യാത്രികർക്ക് പുതിയ അനുഭൂതി പകർന്ന് ഒല പ്ലേ

Posted on: November 24, 2016

ola-play-big

കൊച്ചി :  ഇന്ത്യൻ കാർ യാത്രികർക്ക് പുതിയ അനുഭൂതി പകരാൻ പോന്ന ഒല പ്ലേ അവതരിപ്പിച്ചു. കാറിനുള്ളിലെ അനുഭവം ഡ്രൈവറുടെ ഇഷ്ടത്തിൽ നിന്നും ഉപഭോക്താവിന്റെ നിയന്ത്രണത്തിലാകുന്നതാണ് ഒല പ്ലേ. ഉപഭക്താവിന് സ്വന്തം ഉപകരണങ്ങളിൽ നിന്നോ അല്ലെങ്കിൽ കാറിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള വലിയ സ്‌ക്രിനോടു കൂടിയ ഉപകരണത്തിലൂടെയോ യാത്രയുടെ തുടക്കം മുതൽ നിയന്ത്രണം ഏറ്റെടുക്കാം. യാത്രയുടെ സമയം, ലക്ഷ്യ സ്ഥാനം നിർദേശിക്കൽ തുടങ്ങിയവയെല്ലാം തെരഞ്ഞെടുക്കാം.

ഒല ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാറിനുള്ളിൽ ഒല പ്ലേ പ്രവർത്തിക്കുക. ക്വാൽക്കവുമായി ചേർന്നാണ് ഒല ആദ്യയമായി ഈ സാങ്കേതിക സൗകര്യമൊരുക്കുന്നത്. യാത്രക്കാരന് മികച്ച നിലവാരത്തിലെ ആശയവിനിമയ സൗകര്യം ഒരുക്കുന്നതിന് ആപ്പിൾ മ്യൂസിക്, സോണി ലിവ്, ഓഡിയോ കോംപസ്, ഫിൻഡ് എന്നിവരുമായും ഒല പ്ലേ സഹരിക്കുന്നുണ്ട്. ഒലയുമായി ചേർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ വാഹനങ്ങളിൽ ഈ സാങ്കേതിക സൗകര്യം ഒരുക്കുന്നുണ്ടെന്ന് ഒല സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

TAGS: Ola | Ola Play |