പുതിയ ജാഗ്വർ എഫ്-പേസ് എസ്‌യുവി വിപണിയിൽ

Posted on: October 30, 2016

jaguar-f-pace-mumbai-launc

കൊച്ചി : ആകർഷകമായ ഫീച്ചറുകൾ ഒത്തുചേരുന്ന പുതിയ ജാഗ്വർ എഫ് പേസ് എസ്‌യുവി മുംബൈയിൽ നടന്ന വർണശബളമായ ചടങ്ങിൽ നിരത്തിലിറക്കി. മറൈൻ ഡ്രൈവിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ഫോർമുല വൺ മോട്ടോർ റേസിംഗ് ചാംമ്പ്യൻ നരേയൻ കാർത്തികേയനാണ് പേസ് ആദ്യമായി ഡ്രൈവ് ചെയ്തത്. തുടർന്ന് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ ഗാനങ്ങൾ അവതരിപ്പിച്ചു.

ആഗോളതലത്തിൽ പുതിയ ജാഗ്വർ എഫ് പേസ് പുതിയ നിലവാരം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് റോഹിത് സുരി പറഞ്ഞു. ലോകമെങ്ങുനിന്നും ഈ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ജാഗ്വറിന്റെ ഇന്ത്യയിലെ പുതിയ കാലഘട്ടം കുറിക്കുന്നതിന് പുതിയ എഫ് പേസ് വഴിയൊരുക്കുമെന്ന് അദേഹം പറഞ്ഞു.

jaguar-f-pace-launch-big

എസ്‌യുവികളുടേതു പോലെയുള്ള പ്രകടനവും സ്‌പോർട്‌സ് കാറുകളുടെ ഡിഎൻഎയുമാണ് പുതിയ എഫ്-പേസിന്. 132 കെഡബ്ല്യൂ 2.01 ലിറ്റർ ഇൻജെനിയം ഡീസൽ, 221 കെഡബ്ല്യൂ 3.01 ലിറ്റർ ഡീസൽ എൻജിനുകളിൽ പുതിയ എഫ്-പേസ് ലഭ്യമാണ്.

ജാഗ്വർ എഫ്-പേസ് 2.01 ഡീസൽ പ്രസ്റ്റീജ് മോഡലിന് 74.50 ലക്ഷം രൂപയും ജാഗ്വർ എഫ്-പേസ് 3.01 ഡീസൽ ആർ-സ്‌പോർട്ടിന് ഒരു കോടി രണ്ടു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപയും ജാഗ്വർ എഫ്-പേസ് 3.01 ഡീസൽ ഫസ്റ്റ് എഡിഷന് ഒരു കോടി പന്ത്രണ്ടു ലക്ഷത്തി അൻപത്തിയയ്യായിരം രൂപയുമാണ് വില.