മൂന്ന് ഇന്ത്യൻ റൈഡർമാർക്ക് ഹോണ്ട പിന്തുണ

Posted on: October 3, 2016

honda-2-wheelers-riders-big

കൊച്ചി : ഒക്ടോബർ രണ്ടു വരെ ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിലും ഏഷ്യ ഡ്രീം കപ്പിലും മൂന്ന് ഇന്ത്യൻ റേസർമാരെ ഹോണ്ട ടു വീലർ പിന്തുണയ്ക്കും. ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിലെ സൂപ്പർ സ്‌പോർട്ട്‌സ് 600 സിസി വിഭാഗത്തിൽ ചെന്നൈയിൽ നിന്നുള്ള ശരത് കുമാറിനെയാണ് ഹോണ്ട പിന്തുണയ്ക്കുന്നത്. ഏഷ്യ ഡ്രീം കപ്പിൽ രണ്ടു തവണ വിജയിയായിട്ടുള്ള ഇരുപത്തിരണ്ടുകാരൻ ഹരികൃഷ്ണനാണ് ഹോണ്ടയുടെ പിന്തുണയുമായി എത്തുന്ന രണ്ടാമത്തെ റേസർ. ഏഷ്യ ഡ്രീം കപ്പിൽ തുടക്കം കുറിക്കുന്ന സേതു രാജീവാണ് മൂന്നാമത്തെ റേസർ.

ഇന്ത്യയിൽ മോട്ടോർ സ്‌പോർട്ട്‌സ് സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്തു നിന്നും കഴിവുള്ള ചിലരെ തെരഞ്ഞെടുത്ത് ഹോണ്ട ടെൻ 10 റേസിംഗ് അക്കാദമി അടക്കമുള്ളിടങ്ങളിൽ അടിസ്ഥാനപരമായ പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടറിന്റെ കസ്റ്റമർ സർവീസ് വിഭാഗം വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് ചൂണ്ടിക്കാട്ടി.